40 കോടിയുടെ ബംബറടിച്ച് രഞ്ജിത്ത്!! ടാക്‌സി ഡ്രൈവറില്‍ നിന്ന് കോടീശ്വരനിലേക്ക്, ഞെട്ടല്‍ മാറിയില്ല
ദുബായ്: രഞ്ജിത് സോമരഞ്ജന് ആദ്യം തന്റെ കാതും കണ്ണും വിശ്വസിക്കാനായില്ല. ഒന്നും രണ്ടുമല്ല, 40 കോടിയാണ് കൈയ്യിലേക്കെത്തുന്നത്. 12 വര്‍ഷത്തിലധികമായി യുഎഇയില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് നേരം ഇരുട്ടി വെളുത്തപ്പോള്‍ കോടീശ്വരനായി എന്ന് പറയുന്ന സന്തോഷത്തിലാണ്. മഹാ ഭാഗ്യം യുഎഇയിലെ ലോട്ടറിയുടെ രൂപത്തില്‍ രഞ്ജിതിന് ലഭിച്ചപ്പോള്‍ സന്തോഷിക്കുന്നത് മറ്റ് ഒമ്പതു പേര്‍ കൂടിയാണ്.
കാരണം സുഹൃത്തുക്കളായ പത്ത് പേര്‍ ചേര്‍ന്നാണ് ലോട്ടറി എടുത്തത്. ഈ പണം വീതം വയ്ക്കാനാണ് സുഹൃത്തുക്കളുടെ തീരുമാനം. ആ സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ...
ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം

മലയാളിയായ രഞ്ജിത് സോമരഞ്ജന്‍ ഏറെ കാലമായി ലോട്ടറി എടുക്കുന്നു. ഇത്തവണ ഭാഗ്യം അദ്ദേഹത്തിന് മുമ്പില്‍ അവതരിച്ചു. 20 ദശലക്ഷം ദിര്‍ഹമാണ് ലോട്ടറി തുക. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 40 കോടിയോളം വരും. ഇത് തുല്യമായി വീതം വയ്ക്കാനാണ് സുഹൃത്തുക്കളുടെ തീരുമാനം. ഓരോരുത്തര്‍ക്കും 4 കോടി രൂപ വീതം ലഭിക്കും.

അബുദാബിയിലാണ് രഞ്ജിത് സോമരഞ്ജന് ജോലി. കഴിഞ്ഞ മൂന്ന് വര്‍ഷമായി പതിവായി ലോട്ടറി എടുക്കാറുണ്ട്. വലിയ തുകയുടെ ലോട്ടറി ആയതിനാല്‍ മറ്റു പ്രവാസികള്‍ ചെയ്യുന്ന പോലെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് എടുക്കാറ്. ഇത്തവണ പത്ത് പേര്‍ ചേര്‍ന്ന് പണം സ്വരൂപിച്ചു. രഞ്ജിത്തിന്റെ പേരില്‍ എടുക്കുകയും ചെയ്തു.

ഇതുവരെ ചെറിയ തുക പോലും ലോട്ടറി അടിക്കാത്ത വ്യക്തിയാണ് രഞ്ജിത്ത്. ആദ്യമായി അടിച്ചപ്പോള്‍ തന്നെ കൈയ്യിലെത്തുന്നത് കോടികളാണ്. ലോട്ടറി അടിച്ചുവെന്ന വിവരം ലഭിക്കുമ്പോള്‍ രഞ്ജിത് അബുദാബിയിലെ പള്ളിക്ക് അടുത്ത് നില്‍ക്കുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്കാരായ മറ്റു സുഹൃത്തുക്കളും നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളിലെ സുഹൃത്തുക്കളും ഒരുമിച്ചാണ് ലോട്ടറി എടുത്തത്. എല്ലാവരും 100 ദിര്‍ഹം വച്ച് രഞ്ജിത് സോമരഞ്ജന് കൊടുത്തു. രഞ്ജിതിന്റെ പേരില്‍ ടിക്കറ്റ് എടുക്കുകയും ചെയ്തു. ഇനി തുക തുല്യമായി വീതിക്കണം. ഇനി രഞ്ജിത്തിനെ കുറിച്ച് പറയാം.

ടാക്‌സി ഡ്രൈവറും സെയില്‍സ്മാനായും ജോലി ചെയ്യുന്ന രഞ്ജിത്ത് സോമരഞ്ജന്‍ 2008 മുതല്‍ യുഎഇയിലുണ്ട്. ദാരിദ്ര്യമെല്ലാം നീങ്ങിയത് ഗള്‍ഫിലെത്തിയ ശേഷമാണ്. ഇപ്പോള്‍ ആ മരുഭൂമിയില്‍ നിന്ന് തന്നെ കോടികള്‍ ലഭിച്ചിരിക്കുന്നു. ദുബായ് ടാക്‌സി ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്.
Recommended Video

കഴിഞ്ഞ വര്‍ഷം മുതല്‍ ഡ്രൈവറും സെയില്‍സ്മാനായും ജോലി ചെയ്യുകയാണ്. ശമ്പളം കുറച്ചതോടെ വലിയ പ്രതിസന്ധിയായി. ഇപ്പോള്‍ പ്രതിസന്ധി തീരുകയാണ്. ഒട്ടേറെ ഉദ്ദേശങ്ങള്‍ മനസിലുണ്ട്. രണ്ടെണ്ണം വാങ്ങിയാല്‍ ഒന്ന് ഫ്രീ എന്ന തോതിലുള്ള ടിക്കറ്റാണ് ജൂണ്‍ 29ന് എടുത്തിരുന്നതെന്ന് രഞ്ജിത് പറയുന്നു.
നിത്യാ മേനോൻ തെലുങ്കിൽ കണ്ണമ്മയായി എത്തുന്നു, അറിയാം പുതിയ വിശേഷങ്ങളും ചിത്രങ്ങളും












Click it and Unblock the Notifications