മദ്യലഹരിയില്‍ നേപ്പാളി ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത ഇന്ത്യക്കാരന് 15 വര്‍ഷം തടവ്
മദ്യലഹരിയില്‍ നേപ്പാളി ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത ഇന്ത്യക്കാരന് 15 വര്‍ഷം തടവ്
ദുബായ്: മദ്യലഹരിയില്‍ ഷോപ്പിംഗ് സെന്ററിലെ വിശ്രമമുറിയില്‍ വച്ച് നേപ്പാളി ജീവനക്കാരിയെ മര്‍ദ്ദിക്കുകയം ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്ത ഇന്ത്യക്കാരന് 15 വര്‍ഷം തടവ്. ദുബായ് കോടതിയാണ് 48കാരനായ ഷോപ്പിംഗ് കോംപ്ലക്‌സ് ജീവനക്കാരന് ഈ ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂലൈ 10ന് ബര്‍ദുബായിലായിരുന്നു സംഭവം. ജയില്‍ ശിക്ഷ കഴിഞ്ഞ് ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.
കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് സിപിഐ; സിപിഎമ്മുമായുള്ള ബന്ധം ഉലയുന്നു
ഉച്ചയ്ക്ക് രണ്ടു മണിയോടെ ദുബായ് സെന്റര്‍ ഷോപ്പിംഗ് മാളിലെ സ്ത്രീകളുടെ വിശ്രമമുറിയില്‍ കയറിയ ഇയാള്‍ 26 കാരിയായ നേപ്പാളി ജീവനക്കാരിയെ കടന്നുപിടിക്കുകയായിരുന്നു. മുറിയിലെ കണ്ണാടിയില്‍ പുരുഷ രൂപം കണ്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാളെയാണ് താന്‍ കണ്ടതെന്ന് യുവതി പറഞ്ഞു. സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ പുരുഷന്‍മാര്‍ക്ക് എന്താണു കാര്യമെന്ന് ചോദിച്ച് പുറത്തേക്ക് പോവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തന്നെ തടഞ്ഞുവയ്ക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയുമായിരുന്നു. ഒച്ചവയ്ക്കാന്‍ കഴിയുന്നതിനു മുമ്പ് തന്നെ ഒരു കൈ കൊണ്ട് വായ പൊത്തിപ്പിടിച്ച ഇയാള്‍ മറ്റേ കൈകൊണ്ട് തന്നെ ആക്രമിക്കുകയായിരുന്നു. കുതറി മാറാന്‍ ശ്രമിച്ച തന്നെ ബലം പ്രയോഗിച്ച് അകത്തെ മുറിയിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ബലാല്‍സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത തന്നെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി യുവതി കോടതിയെ ബോധിപ്പിച്ചു.













Click it and Unblock the Notifications