സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയി; ഖത്തറില്‍ നാല് വയസുകാരിക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം
കോട്ടയം: പിറന്നാള്‍ ദിനത്തില്‍ ഖത്തറിലെ സ്‌കൂള്‍ ബിസിനുള്ളില്‍ ഉറങ്ങിപ്പോയ നാല് വയസുകാരി കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ചു. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സയാണ് മരിച്ചത്. ദോഹ അല്‍വക്രയിലെ ദ് സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ ജി വണ്‍ വിദ്യാര്‍ത്ഥിനിയാണ് മിന്‍സ.
രാവിലെ സ്‌കൂളില്‍ ബിസില്‍ പോയ കുട്ടി സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോകുകയായിരുന്നു. അതുകൊണ്ട് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. മറ്റ് കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ് ലോക്ക് ചെയ്യുകയായിരുന്നു. ഖത്തറിലെ കനത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം.

ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുവിടാനായി ബസിലേക്ക് എത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിത്ര രംഗത്തും ഡിസൈനിംഗ് മേഖലയിലും ജോലി ചെയ്യുന്ന അഭിലാഷ് വര്‍ഷങ്ങളോളമായി ഖത്തറിലായിരുന്നു.
ഇപ്പോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല.
ക്യൂട്ട്നെസ് കുറച്ചു കൂടുന്നുണ്ട്...അഭയ എന്തൊരു ഭംഗിയാണ് കാണാൻ, വൈറൽ ചിത്രങ്ങൾ
അല്‍ വക്ര ആശുപത്രിയിലെ പോസ്്‌റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം മിന്‍സയുടെ മൃതദേഹം കോട്ടയത്തേക്ക് എത്തിക്കും. സൗമ്യയാണ് മാതാവ്. സഹോദരി മിഖ എം ഇ എസ് ഇന്ത്യന്‍ സ്ത്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
അതേസമയം, കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications