ഫുജൈറയിൽ യുഎഇ ഇന്ത്യ ബിസിനസ് ഫെസ്റ്റ് 31 ന്
ഫുജൈറ: ഐ ബി എം സിയുടെ ആഭിമുഖ്യത്തിൽ യു എ ഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റ് ഫുജൈറ സിജി ഹോട്ടലിൽ ഒക്ടോ 31 ചൊവ്വ രാവിലെ ഒമ്പതരയ്ക്ക് നടക്കും . സി ഇ ഓ പി കെ സജിത് കുമാർ ആമുഖ പ്രഭാഷണം നടത്തും .
വ്യവസായ വാണിജ്യ ശിൽപ ശാലയിൽ മുൻ മന്ത്രി ഡോ .മുഹമ്മദ് സയീദ് അൽ കിന്ദി ,ഫറ എം ഹബ്‌റ ,പ്രൊഫ .ഫാരിസ് ആർ കെ അൽ ബയാതി ,ഡോ .താരിഖ് നിസാമി ,ഡോ .പുത്തൂർ റഹ്‌മാൻ തുടങ്ങിയവർ പങ്കെടുക്കും .

ഫുജൈറയിലെ മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് ചർച്ചയ്ക്കു വിധേയമാവുക .മൂല്യ വർധിത നികുതി സംബന്ധിച്ച പ്രഭാഷണം സലിം സയീദ് അലി അൽ നഖ്ബി നടത്തും .സെമിനാറുകളും ആശയ വിനിമയ പരിപാടികളും ഉണ്ടാകും .
എംജി സർവ്വകലാശാലയിലെ പെൺകുട്ടികളെ നിലത്തിട്ട് ചവിട്ടി; ചെകിട്ടത്തടിച്ചു, മദ്യപസംഘം ചെയ്തത്...
വിവരങ്ങൾക്ക് 052-4422717












Click it and Unblock the Notifications