കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം ഇടിഞ്ഞുപൊളിഞ്ഞു!! എഴുന്നേല്‍ക്കാനാകാതെ രൂപ... പ്രവാസി അച്ഛാദിന്‍ പ്രതീക്ഷിച്ചതേയില്ല

Google Oneindia Malayalam News

സ്വര്‍ണവില കുത്തനെ താഴുകയാണ്. ഡോളറാണ് 'പണി' കൊടുത്തിരിക്കുന്നത്. രൂപയ്ക്ക് പണി കിട്ടയതും ഡോളറില്‍ നിന്നു തന്നെ. വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ രൂപയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. രണ്ടുംകല്‍പ്പിച്ച് ഒരു ശ്രമം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയെങ്കിലും അത് പാരയായി. വിദേശ കറന്‍സിയുടെ സംഭരണിയില്‍ നിന്ന് കുറവ് വന്നത് മെച്ചം. ഇങ്ങനെ പോയാല്‍ കുത്തുപാള എടുക്കേണ്ടി വരുമെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ കോളടിച്ചത് പ്രവാസികള്‍ക്കാണ്. അവരാകട്ടെ ഈ അവസരം നന്നായി മുതലെടുക്കുന്നുമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അച്ഛാദിന്‍ വാഗ്ദാനത്തില്‍ ഫലം കിട്ടിയത് പ്രവാസികള്‍ക്കാണ്. കുവൈത്ത് ദിനാറും ഒമാന്‍ റിയാലുമെല്ലാം പിടി വിട്ടിരിക്കുന്നു. സൗദി, യുഎഇ കറന്‍സികളെല്ലാം 22ലെത്തി. വരും ദിവസങ്ങളിലെ സൂചനകള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്....

1

അമേരിക്കന്‍ ഡോളറിലാണ് ലോകത്തെ ഇടപാടുകളെല്ലാം. അതുകൊണ്ടുതന്നെ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റം ഇന്ത്യന്‍ രൂപയെയും ബാധിക്കും. പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്തണമെന്ന ആവശ്യം ചില രാജ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അത്തരത്തില്‍ ഇടപാട് നടത്താറുമുണ്ട്. എങ്കിലും ഡോളര്‍ കുതിക്കുന്നത് നിലവില്‍ ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്.

യുഎഇയുടെ അപ്രതീക്ഷിത നീക്കം; ശൈഖ് മുഹമ്മദ് റഷ്യയിലേക്ക്... നെറ്റി ചുളിച്ച് അമേരിക്കയുഎഇയുടെ അപ്രതീക്ഷിത നീക്കം; ശൈഖ് മുഹമ്മദ് റഷ്യയിലേക്ക്... നെറ്റി ചുളിച്ച് അമേരിക്ക

2

ഒരു ഡോളറിന് 82.38 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞദിവസം ഇതിനേക്കാള്‍ ഉയര്‍ന്നിരുന്നു. മൂല്യം 82 കടന്നത് ചരിത്ര സംഭവമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം ശോഷിച്ചുവരുന്നത് വിദേശ വിപണിയില്‍ കനത്ത തിരിച്ചടിയുമാണ്. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇതിടയാക്കും. കാരണം ആവശ്യമുള്ള മിക്ക വസ്തുക്കളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പ്രത്യേകിച്ചും എണ്ണ.

3

ഒരു യുഎഇ ദിര്‍ഹത്തിന് 22.43 രൂപ എന്ന നിലയിലാണ് മൂല്യം. സൗദി റിയാലിന് 21.91 രൂപയും. ഖത്തര്‍ റിയാലിന് 22.63 രൂപയാണ്. ബഹ്‌റൈന്‍ ദിനാറിന് 218.32 രൂപയാണ്. കുവൈത്ത് ദിനാറിന് 265.39 രൂപയാണ് മൂല്യം. ഒമാന്‍ റിയാലിന് 213.95 രൂപയാണ് ഇന്നത്തെ മൂല്യം. ചുരുക്കി പറഞ്ഞാല്‍ പ്രവാസികള്‍ക്ക് ഈ അവസരം മികച്ചതാണ്. അവര്‍ നാട്ടിലേക്ക് പണം കൂടുതല്‍ അയച്ച് അവസരം ഉപയോഗപ്പെടുത്തുന്നുമുണ്ട്.

തലയില്‍ തീ വീഴാതിരിക്കട്ടെ തമ്പുരാനേ... പിണറായി വിദേശത്ത് പോയത് റൗഡിക്കൊപ്പം- പിസി ജോര്‍ജ്തലയില്‍ തീ വീഴാതിരിക്കട്ടെ തമ്പുരാനേ... പിണറായി വിദേശത്ത് പോയത് റൗഡിക്കൊപ്പം- പിസി ജോര്‍ജ്

4

അതേസമയം, സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണ വില ഉയരുന്നതായിരുന്നു ട്രെന്‍ഡ്. ഇപ്പോള്‍ ഇടിയുകയാണ്. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ഇന്ന് 560 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിനിടെ 760 രൂപ കുറഞ്ഞു. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതാണ് സ്വര്‍ണത്തിനും തിരിച്ചടിയായിരിക്കുന്നത്.

5

രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യന്‍ നാണയം എന്ന നിലയില്‍ രാജ്യത്തിന് വലിയ തിരിച്ചടിയാണ്. ഇതുകാരണം വിദേശത്ത് നിന്ന് ഇറക്കുന്ന വസ്തുക്കള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. രൂപയുടെ മൂല്യം തിരിച്ചുപിടിക്കേണ്ടത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 11 ശതമാനം ഇടിവാണ് ഇതുവരെയുണ്ടായിരിക്കുന്നത്.

6

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ആര്‍ബിഐ ചെയ്തത് കൈവശമുള്ള ഡോളര്‍ വില്‍പ്പന നടത്തുക എന്നതായിരുന്നു. എന്നാല്‍ ഇതാകട്ടെ, ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരത്തില്‍ വലിയ കുറവുണ്ടാക്കി. രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ധനം. അതേസമയം അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ നടപടികള്‍ ഡോളറിന് ശക്തി പകരുകയും ചെയ്തു.

travel-ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കൂടുതൽ സന്ദർശിച്ച ചരിത്ര സ്മാരകങ്ങൾ ഇതാ

7

ശക്തമായ തൊഴില്‍ ഡാറ്റയാണ് അമേരിക്കയില്‍ പുറത്തുവന്നിരിക്കുന്നത്. തൊട്ടുപിന്നാലെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ ഡോളറിന് ഗുണമായി. ഡോളര്‍ കുതിച്ചു കയറിയപ്പോള്‍ രൂപ തകര്‍ന്നടിയുകയും ചെയ്തു. ഇനി അമേരിക്കക്കും ഇന്ത്യയ്ക്കും തിരിച്ചടിയാകുന്ന മറ്റൊരു നീക്കം വരാന്‍ പോകുകയാണ്. എണ്ണ ഉല്‍പ്പാദ രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ പോകുകയാണ്. അതാകട്ടെ, എണ്ണയ്ക്ക് വില വര്‍ധിക്കാന്‍ ഇടയാക്കും. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണത്.

English summary
Gold Price Today Fall At Huge Level Amid Decreasing Rupee Value; NRI Gets Good Opportunity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X