കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയിലേക്ക് സര്‍വീസ് വര്‍ദ്ധിപ്പിച്ച് ഒമാന്‍ എയര്‍

Google Oneindia Malayalam News

മസ്‌ക്കറ്റ്: യാത്രക്കാര്‍ വര്‍ദ്ധിച്ച സാഹചര്യം കണക്കിലെടുത്ത് മസ്‌കറ്റിനും കൊച്ചിക്കും ഡല്‍ഹിക്കും ചെന്നൈയ്ക്കും ഇടയില്‍ ഓഗസ്റ്റ് 1 നും ഒക്ടോബര്‍ 29 നും ഇടയില്‍ ഏഴ് പ്രതിവാര ഫ്‌ലൈറ്റുകള്‍ക്ക് ഒമാന്‍ എയര്‍ 10 സര്‍വീസ് നടത്തും. ഞങ്ങളുടെ അന്താരാഷ്ട്ര വിപണികളില്‍ മികച്ച സേവനം നല്‍കാനും അവധിക്കാലത്ത് അതിഥികളുടെ യാത്രാ പ്രതീക്ഷകള്‍ നിറവേറ്റാനുമുള്ള ഞങ്ങളുടെ സമഗ്ര പദ്ധതികളുടെ ഭാഗമായി അടുത്ത മാസം പ്രാബല്യത്തില്‍ വരുന്ന കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക ഫ്‌െേളെറ്റുകള്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഒമാന്‍ എയര്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് സെയില്‍സ് - ഹമദ് ബിന്‍ മുഹമ്മദ് അല്‍-ഹാര്‍ത്തി പറഞ്ഞു.

അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

oman

ഡല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 10 വിമാനങ്ങളും ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് വിമാനങ്ങളും സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ മസ്‌കറ്റിനും അതിന്റെ എട്ട് ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഇടയില്‍ ആഴ്ചയില്‍ 122 വിമാനങ്ങള്‍ സര്‍വീസ് നടത്തും. കോഴിക്കോട്, ഹൈദരാബാദ്, കൂടാതെ ഗോവയിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാനങ്ങളും സര്‍വീസ് നടത്തും.

ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍

മസ്‌കറ്റിനും ഇന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഇടയില്‍ ബോയിംഗ് 737-ന് പുറമെ ബോയിംഗ് 787 ഡ്രീംലൈനര്‍, എയര്‍ബസ് എ330 എന്നിവയുള്‍പ്പെടെയാണ് സര്‍വീസ് നടത്തുന്നത്. ഒമാന്‍ എയറിന്റെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസമാണ്. വാണിജ്യ, വ്യാവസായിക, ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട്, മിഡില്‍ ഈസ്റ്റിലെ ഒരു ജനപ്രിയ യാത്രാ കേന്ദ്രമായി മസ്‌കറ്റിനെ മാറ്റുന്നതില്‍ എയര്‍ലൈന്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

'സ്ഥാനാർത്ഥികളെ മറുകണ്ടം ചാടിക്കും..ബിജെപി ഏതറ്റം വരേയും പോകും';ചാക്കിടൽ ഭീഷണിയിൽ കോൺഗ്രസ്'സ്ഥാനാർത്ഥികളെ മറുകണ്ടം ചാടിക്കും..ബിജെപി ഏതറ്റം വരേയും പോകും';ചാക്കിടൽ ഭീഷണിയിൽ കോൺഗ്രസ്

English summary
Good news for expatriates; Oman Air to increase service to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X