Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ യാത്രക്കാര്‍ പുതിയ നിബന്ധന; ദുബായ്, അബൂദാബി യാത്രയ്ക്ക് തടസം, ഖത്തര്‍ വഴിയുള്ളവര്‍ക്ക് ആശ്വാസം

ദുബായ്: ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ യുഎഇ വാതില്‍ തുറന്നിട്ടുണ്ടെങ്കിലും വീണ്ടും പുതിയ ചില നിയന്ത്രണങ്ങള്‍. ദുബായ്, അബുദാബി വിസയുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ ദുബായ്, അൂബൂദാബി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കൂ. ഈ വിമാനത്താവളത്തില്‍ ഇറങ്ങി മറ്റു എമിറേറ്റ്‌സിലേക്ക് പോകാന്‍ സാധിക്കില്ല എന്നര്‍ഥം.

മറ്റു എമിറേറ്റ്‌സിലെ വിസയുള്ളവര്‍ ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളം വഴി എത്തേണ്ടി വരും. ദുബായ് വിസയുള്ളവര്‍ക്ക് മാത്രമേ ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കൂ എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് അറിയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

വിമാനത്താവളങ്ങളിലെ നിയന്ത്രണം മാത്രമല്ല, ആഗസ്റ്റ് അഞ്ചിന് മുമ്പ് എടുത്ത പെര്‍മിഷന്‍ ജിഡിആര്‍എഫ്എ അംഗീകരിക്കില്ല. യാത്രക്കാര്‍ പുതിയ പെര്‍മിഷന്‍ എടുത്തുവേണം എത്താന്‍. ദുബായിലേക്കുള്ളവര്‍ ജിഡിആര്‍എഫ്എയുടെ വെബ്‌സൈറ്റ് വഴിയും അബുദാബി ഉള്‍പ്പെടെ മറ്റിടങ്ങളിലേക്കുള്ളവര്‍ ഐസിഎയുടെ വെബ്‌സൈറ്റ് വഴിയും പുതിയ അപേക്ഷ നല്‍കണം.

Also Read: 5 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് കിട്ടിയത് 2.36 കോടി രൂപ, അതും 1 വര്‍ഷം കൊണ്ട് - അറിയണം ഈ ഓഹരിയെ

2

അതേസമയം, ഖത്തര്‍ വഴി യുഎഇയിലേക്ക് പുറപ്പെട്ടവര്‍ക്ക് ആശ്വാസമേകുന്ന പുതിയ വിവരവും പുറത്തുവന്നിട്ടുണ്ട്. നേരത്തെ യുഎഇയിലേക്ക് നേരിട്ട് എത്തുന്നതിന് വിലക്കുള്ള രാജ്യമായിരുന്നു ഇന്ത്യ. മൂന്നാമതൊരു രാജ്യത്ത് വന്ന് ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി കൊവിഡ് രോഗമില്ലെന്ന് ഉറപ്പാക്കിയാല്‍ യുഎഇയിലേക്ക് എത്താന്‍ അവസരമുണ്ടായിരുന്നു.

3

ഇതോടെയാണ് ഖത്തര്‍ പ്രധാന ആകര്‍ഷണ കേന്ദ്രമായത്. ഖത്തര്‍ വഴി യുഎഇയിലേക്കും സൗദിയിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. യാത്രാ ടിക്കറ്റ്, ക്വാറന്റൈന്‍ സൗകര്യം, ടെസ്റ്റ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടെ ഒരാള്‍ക്ക് യുഎഇയിലെത്താന്‍ ഒരു ലക്ഷം രൂപ വരെ ചെലവ് വന്നിരുന്നു. ഇതിനിടെയാണ് യുഎഇ നേരിട്ടുള്ള യാത്രാ അനുമതി നല്‍കിയത്.

Also Read: 1 വര്‍ഷം കൊണ്ട് 1 ലക്ഷം 44 ലക്ഷമായി; 5 ലക്ഷം 2.21 കോടിയും - അറിയണം ഈ ഓഹരിയെ

4

നേരിട്ട് യുഎഇയിലെത്തുന്നവര്‍ക്ക് 40000 രൂപ വരെയാണ് ചെലവ് വരുന്നത്. അതിന് മുമ്പ് ഖത്തര്‍ വഴി വലിയ തുക ചെലവഴിച്ച് പുറപ്പെട്ടവര്‍ ഇപ്പോഴും ദോഹയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. യുഎഇ വാതില്‍ തുറന്നതോടെ വലിയ വിഷമത്തിലായി ഖത്തര്‍ വഴിയുള്ള യാത്രക്കാര്‍.

5

എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ എത്തിയവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ കാലാവധി ആവശ്യമില്ല എന്ന വിവരമാണ് വന്നിരിക്കുന്നത്. എയര്‍ അറേബ്യയാണ് പുതിയ നിര്‍ദേശം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ യുഎഇയിലേക്ക് മടങ്ങാന്‍ സാധിക്കും.

6

ദുബായ് യാത്രക്കാര്‍ക്ക് ജിഡിആര്‍എഫ്എയുടെ അനുമതി ആവശ്യമാണ്. മറ്റു എമിറേറ്റ്‌സിലേക്ക് വരുന്നവര്‍ക്ക് ഐസിഎയുടെ അനുമതി വേണം. റാപ്പിഡ് ടെസ്റ്റ് ഫലം, 48 മണിക്കൂര്‍ മുമ്പെടുത്ത പിസിആര്‍ പരിശോധന ഫലം എന്നിവയും ആവശ്യമാണ്. ഇതോടെ പുതിയ രേഖകള്‍ ശരിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഖത്തറില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍.

നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+