ജിപിഎസ് സിഗ്നൽ നഷ്‌ടമായി, മരുഭൂമിയിൽ കുടുങ്ങി; സൗദിയിൽ പ്രവാസിക്കും സഹപ്രവർത്തകനും ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ വഴിതെറ്റി മരുഭൂമിയിൽ കുടുങ്ങിയ പ്രവാസിക്കും സഹപ്രവർത്തകനും ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ 27കാരൻ ഷെഹ്‌സാദ് ഖാനാണ് മരണപ്പെട്ടത്. അറേബ്യയിലെ റബ് അൽ ഖാലി മരുഭൂമിയിൽ വച്ചാണ് ഇരുവർക്കും ജീവൻ നഷ്‌ടമായത്. നിർജ്ജലീകരണവും ക്ഷീണവും മൂലം ഇരുവരും മരണപ്പെടുകയായിരുന്നു.
മൂന്ന് വർഷമായി സൗദി അറേബ്യയിൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയിൽ ജോലി ചെയ്‌തു വരികയായിരുന്നു തെലങ്കാനയിലെ കരിംനഗർ നിവാസിയായ മുഹമ്മദ് ഷെഹ്‌സാദ് ഖാൻ. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നായി കണക്കാക്കുന്ന ഈ മരുഭൂമിയുടെ വിജനമായ പ്രദേശത്താണ് ഇരുവരും കുടുങ്ങിപ്പോയത്.

650 കിലോമീറ്ററിലധികം വരുന്ന പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന റുബ് അൽ ഖാലി, സൗദി അറേബ്യയുടെ തെക്കൻ പ്രദേശങ്ങളിലേക്കും അയൽ രാജ്യങ്ങളിലേക്കും കൂടി നീണ്ടു നിൽക്കുന്നതാണ്. യെമൻ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. നേരത്തെയും ഇവിടുത്തെ കഠിനമായ സാഹചര്യങ്ങളും അപകടകരമായ അവസ്ഥയും ഒക്കെ പല തവണ വാർത്തകളിൽ ഇടം നേടിയിട്ടുള്ളതാണ്.
ജിപിഎസ് സിഗ്നൽ തകരാറിലായതിനെ തുടർന്ന് ഒരു സുഡാൻ പൗരനൊപ്പം ഷെഹ്‌സാദ് വഴി തെറ്റി ഇവിടേക്ക് എത്തുകയായിരുന്നു. കാര്യങ്ങൾ കൂടുതൽ വഷളാക്കി കൊണ്ട് ഷെഹ്‌സാദിന്റെ മൊബൈൽ ഫോണിലെ ചാർജും തീരുകയായിരുന്നു. ഇതോടെ ഇരുവർക്കും സഹായത്തിനായി ആരെയും ബന്ധപ്പെടാൻ കഴിഞ്ഞതുമില്ല.
മരുഭൂമിയിൽ ഏറെനേരം വാഹനം ഓടിച്ചതിന് പിന്നാലെ ഇതിലെ ഇന്ധനം തീരുകയായിരുന്നു. കൊടുംചൂടിൽ ഇവർ ഒറ്റപ്പെട്ടുപോവുകയായിരുന്നു. വളരെ വേഗത്തിൽ കുതിച്ചുയരുന്ന താപനിലയിൽ ജീവൻ നിലനിർത്താനായി ഇരുവരും പോരാടിയെങ്കിലും കടുത്ത നിർജ്ജലീകരണവും ക്ഷീണവും കാരണം ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം.
നാല് ദിവസത്തിന് ശേഷമാണ് ഷെഹ്‌സാദിന്റെയും സഹപ്രവർത്തകന്റെയും മൃതദേഹങ്ങൾ അവരുടെ വാഹനത്തിന് സമീപം മണൽക്കൂനയിൽ നിന്ന് കണ്ടെത്തിയത്. ഷെഹ്‌സാദിനൊപ്പം മരണപ്പെട്ട സുഡാനി പൗരന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇരുവരെയും കുറിച്ചുള്ള വിവരം ലഭിക്കാതായതോടെ സഹപ്രവർത്തകർ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.
പിന്നീട് പോലീസും മറ്റ് അധികൃതരും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവരെ റബ് അൽ ഖാലിയിൽ നിന്ന് കണ്ടെത്തിയത്. ഷെഹ്‌സാദിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബാംഗങ്ങൾ സർക്കാരിനോട് അഭ്യർത്ഥിച്ചു. എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഷെഹ്സാദിന്റെ കുടുംബം തയ്യാറായില്ല.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications