കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിരക്കില്‍ ഗള്‍ഫ് പ്രവാസികള്‍.

Google Oneindia Malayalam News

ദുബായ്: ജോലി ഓണത്തിന്റെ മാറ്റ് കുറച്ചെന്ന് പ്രവാസി മലയാളികള്‍ക്ക് ഇത്തവണ പരാതിയുണ്ടാവില്ല. ഒഴിവു ദിവസമായ വെള്ളിയാഴ്ച ഓണം കടന്നു വന്നതിന്റെ സന്തോഷത്തിലാണ് പ്രവാസികള്‍. തൂശനിലയില്‍ ഓണസദ്യ വിളമ്പുവാനുള്ള ഒരുക്കങ്ങളെല്ലാം മിക്ക ലേബര്‍ ക്യാമ്പുകളിലും പൂര്‍ത്തിയായി.

നാട്ടില്‍ നിന്നും വിത്യസ്തമായി ഓണത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഇവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലാണ്. കാരണം മലയാളിയും പാക്കിസ്ഥാനിയും ബാഗ്ലാദേശിയും ജാതി മത ഭാഷ വിത്യാസം മറന്ന് മാനുഷരെല്ലാരും ഒന്നുപോലെ എന്ന സന്ദേശത്തെ അര്‍ഥ പൂര്‍ണ്ണമാക്കുന്ന രീതിയിലാണ് ഓണം ആഘോഷിക്കുന്നത്.

onam

ഇന്ന് വൈകീട്ട് ജോലി കഴിഞ്ഞ് വന്നാല്‍ പിന്നെ നാളെ പുലരും വരെ വിശ്രമമില്ലാതെ ആഘോഷം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക തൊഴിലാളികളും. സാധനങ്ങള്‍ക്ക് അല്‍പം വില കൂടുതലാണെങ്കിലും പതിവു ശീലങ്ങള്‍ മാറ്റാന്‍ മലയാളി തയ്യാറാവുകയില്ല. കറിക്കൂട്ടുകളും ഒന്നില്‍ കൂടുതല്‍ പായസങ്ങളും ഇലയിലുള്ള സദ്യയും തന്നെയായിരിക്കും ഇത്തവണയും പ്രവാസികളുടെ ഓണ സ്‌പെഷ്യല്‍. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദുബായിലെ അല്‍ഖൂസ് ഖിസൈസ് പോലുള്ള സ്ഥലങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ക്കും മറ്റും മുന്‍കൂട്ടി ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞു.

സദ്യ ഒരുക്കാന്‍ മലയാളികളോടപ്പം മറ്റ് രാജ്യക്കാരും ചേര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് ഇതില്‍ ഏറ്റവും മനോഹരമായ കാഴ്ച. എന്തായാലും നാട്ടിലെ പോലെ പ്രവാസികളും ഇന്ന് ഉത്രാടപ്പാച്ചിലിലായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

English summary
Gulf malayalies celebrating onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X