ഒടുവില്‍ സൗദിയുടെ പ്രഖ്യാപനം വന്നു; ഇന്ത്യക്കാര്‍ക്ക് സ്വാഗതം, എല്ലാ വിലക്കും നീക്കി... പക്ഷേ...

റിയാദ്: മാസങ്ങള്‍ നീണ്ടുനിന്ന വിലക്ക് നീക്കി കൊണ്ട് സൗദി അറേബ്യയുടെ സുപ്രധാന പ്രഖ്യാപനം. വ്യാഴാഴ്ച അര്‍ധരാത്രിയാണ് പ്രഖ്യാപനം വന്നത്. ഇനി ഇന്ത്യയ്ക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് എത്തുന്നതിന് തടസമുണ്ടാകില്ല. ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്കാണ് വിലക്ക് നീക്കിയിരിക്കുന്നത്. ഏറെ കാലമായി ഇന്ത്യന്‍ പ്രവാസികള്‍ സൗദിയിലേക്ക് നേരിട്ട് സര്‍വീസ് സാധ്യമല്ലാത്തതിനാല്‍ പ്രയാസത്തിലായിരുന്നു.

മറ്റൊരു രാജ്യത്ത് ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമായിരുന്നു സൗദിയിലെത്താന്‍ സാധിച്ചിരുന്നത്. ആ പ്രതിസന്ധി തീരുകയാണ്. സൗദിയിലേക്ക് നേരിട്ട് ഇനി എത്താന്‍ സാധിക്കും. എന്ന് മുതലാണ് യാത്ര സാധ്യമാകുക, സൗദിയിലെത്തിയാലുള്ള നിബന്ധനകളെന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാം...

1

ആറ് രാജ്യങ്ങള്‍ക്കാണ് സൗദി അറേബ്യ വിലക്ക് നീക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ, ഇന്തോനേഷ്യ, പാകിസ്താന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യക്കാര്‍ക്ക് ഇനി സൗദിയിലേക്കുള്ള യാത്രയ്ക്ക് തടസമുണ്ടാകില്ല. 14 ദിവസം മറ്റൊരു രാജ്യത്ത് ക്വാറന്റൈനില്‍ കഴിയണമെന്ന് നിബന്ധന ഇനിയില്ല. ഈ രാജ്യക്കാര്‍ക്ക് നേരിട്ട് സൗദിയിലേക്ക് വരാന്‍ സാധിക്കും.

2

ഡിസംബര്‍ 1 മുതലാണ് സൗദി അറേബ്യയുടെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. സൗദി അറേബ്യ അംഗീകരിച്ച വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചിരിക്കണം. സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും എന്നിവയാണ് നിബന്ധന. അതേസമയം, സൗദി അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അഞ്ച് ദിവസം ക്വാറന്റൈന്‍ എന്ന നിബന്ധനയുണ്ടാകില്ല.

3

പരീക്ഷണ അടിസ്ഥാനത്തിലാണ് സൗദി പുതിയ ഇളവുകള്‍ ആറ് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്താന്‍ തുടങ്ങിയാല്‍ നിരീക്ഷിക്കും. രോഗത്തിന്റെ തോതില്‍ മാറ്റമുണ്ടാകുകയോ രോഗം വര്‍ധിക്കുകയോ ചെയ്താല്‍ ആരോഗ്യ മന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തുമെന്നാണ് സൂചന. അതേസമയം, സൗദിയില്‍ കൊവിഡ് നിബന്ധനകളില്‍ ഒട്ടേറെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

4

സൗദിയിലേക്ക് വരുന്ന വിദേശികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്ന് ഉറപ്പാക്കണം. കൊവിഡ് രോഗമില്ലെന്ന പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതുവരെ ഇന്ത്യയുള്‍പ്പെടെയുള്ള വിലക്കുണ്ടായിരുന്ന രാജ്യങ്ങളിലുള്ളവര്‍ യുഎഇ, ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് പ്രവേശന അനുമതി ലഭിച്ചിരുന്നത്.

5

ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ സൗദി അറേബ്യ അംഗീകരിച്ചിട്ടുണ്ട്. സൗദി അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശന അനുമതി നല്‍കുമ്പോള്‍ ഇന്ത്യയ്ക്കാര്‍ക്ക് ഇത് നേട്ടമാകും. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് കൂടുതല്‍ നല്‍കിയിട്ടുള്ളത്. വിദേശ യാത്ര സാധ്യതയുള്ളവര്‍ക്ക് പ്രത്യേകിച്ചും കൊവിഷീല്‍ഡ് നല്‍കുന്നതിന് ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കിയിരുന്നു.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

സൗദിയില്‍ നിന്ന് വാക്‌സിന്റെ രണ്ടു ഡോസ് എടുത്തവര്‍ക്ക് നേരിട്ട് യാത്രാ അനുമതി ഇതിനിടെ നല്‍കിയിരുന്നു. എന്നാല്‍ സൗദിയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച മലയാളികള്‍ കുറവായതിനാല്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നില്ല ആ തീരുമാനം. ഇന്ത്യയ്ക്കാര്‍ക്ക് സമ്പൂര്‍ണ തോതില്‍ പ്രവേശനം അനുവദിക്കുകയും എല്ലാ നിബന്ധനകളും എടുത്തുമാറ്റുകയും ചെയ്തതോടെ ഇനി സൗദി റൂട്ടില്‍ തിരക്കേറുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ വിലയിരുത്തുന്നത്.

7

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യ ചില രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വാക്‌സിനേഷന്‍ സജീവമാകുകയും രോഗ വ്യാപനം കുറയുകയും ചെയ്തതോടെ ഇളവ് നല്‍കാന്‍ തുടങ്ങി. നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് യാത്ര അനുവദിച്ചിരുന്നു. കഴിഞ്ഞ ജനുവരി മൂന്നിനാണ് സൗദി കര-നാവിക-വ്യോമ അതിര്‍ത്തികള്‍ തുറന്നത്. പിന്നീട് ഘട്ടങ്ങളായി ഇളവ് നല്‍കി. അന്താരാഷ്ട്ര വിമാന സര്‍വീസിന് ഇന്ത്യ അനുമതി നല്‍കുക കൂടി ചെയ്താല്‍ പ്രവാസികളുടെ യാത്ര കൊവിഡിന് മുമ്പുള്ള രീതിയിലേക്ക് മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q