കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് മലയാളികളെ പിഴിയാന്‍ വിമാനക്കമ്പനികള്‍, ടിക്കറ്റ് വില പത്തിരട്ടിവരെ!!!

Google Oneindia Malayalam News

ദുബായ്: ഓണക്കാലമായപ്പോള്‍ മലയാളികളെ പിഴിയാന്‍ എല്ലാ വിമാനക്കമ്പനികളും ഒരുമിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ്. വിമാന ടിക്കറ്റ് നിരക്കുകള്‍ പത്തിരട്ടിയോളമാണ് വര്‍ദ്ധിച്ചിരിയ്ക്കുന്നത്.

ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. മറ്റ് വിമാനക്കമ്പനികളും മലയാളികളെ നന്നായി പിഴിയുന്നുണ്ട്.

Air India

ഓണക്കാലത്തിന് പുറമേയാണ് ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം കഴിയുന്നതിന്റെ തിരക്ക്. എന്ത് വില കൊടുത്തും തിരിച്ചെത്താന്‍ പ്രവാസികള്‍ തയ്യാറാകും എന്ന് ഉറപ്പുള്ളതോടെയാണ് 'പിഴിച്ചില്‍' ഇങ്ങനെ തുടരുന്നത്.

തിരുവനന്തപുരത്ത് നിന്ന് ദുബായിലേയ്ക്കുള്ള വിമാനടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യയില്‍ അമ്പതിനായിരം കവിഞ്ഞു. മറ്റ് ചില വിമാന കമ്പനികള്‍ അറുപതിനായിരത്തിലധികവും ഈടാക്കുന്നുണ്ട്. അച്ഛനും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിന് തിരിച്ച് ദുബായിലെത്തണമെങ്കില്‍ രണ്ട് ലക്ഷം രൂപയെങ്കിലും ചുരുങ്ങിയത് മുടക്കണം എന്നര്‍ത്ഥം.

തിരുവനന്തപുരത്ത് നിന്ന് കുവൈത്തിലേയ്ക്ക് എയര്‍ ഇന്ത്യയുടെ ടിക്കറ്റ് വില 60,303 രൂപയാണ്. ഖത്തറിലേയ്ക്ക് 39,554 രൂപയും ഒമാനിലേയ്ക്ക് 57, 612 ഉം സൗദിയിലേയ്ക്ക് 42,810 രൂപയും ആണ്.

ഇത് കേരളത്തിലെ സ്ഥിതി മാത്രമാണ് കെട്ടോ. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ ഇത്രയ്ക്ക് കുതിച്ച് ചാട്ടമൊന്നും ഇല്ല.

English summary
Huge raise in Flight Ticket charge to gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X