ഐഎഎസ് ഓണം 2016; എന്‍ട്രികള്‍ ക്ഷണിക്കുന്നു
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ (ഐഎഎസ്) ഓണം 2016-ന്റെ ഭാഗമായി പുറത്തിറക്കുന്ന ഓണം സുവനീയറില്‍ പ്രസിദ്ധീകരിക്കാന്‍ യോഗ്യമായ കവിത, കഥ, ലേഖനം എന്നിവ താല്പ്പര്യമുള്ളവരില്‍ നിന്നും ക്ഷണിക്കുന്നു. 60 വരികളില്‍ കൂടാത്ത കവിത, 5 പുറങ്ങള്‍ കവിയാത്ത ചെറുകഥ, 3 പുറങ്ങള്‍ കവിയാത്ത ലേഖനം എന്നിവയാണ് സുവനീയറിലേക്ക് പരിഗണിക്കുക.
അസോസിയേഷന്റെ ബന്ധപ്പെട്ട സബ് കമ്മിറ്റിയാണ് പ്രസിദ്ധീകരണ യോഗ്യമായവ തിരഞ്ഞെടുക്കുക. പ്രസ്തുത കമ്മിറ്റിയുടെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമായിരിക്കും. എന്‍ട്രികള്‍ ഇന്ത്യന്‍ അസോസിയേഷനില്‍ ലഭിക്കേണ്ട അവസാന തീയതി 5-9-2016 ആണ്.

എന്‍ട്രികള്‍ക്കൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അയക്കാന്‍ ശ്രദ്ധിക്കുക. വൈകി കിട്ടുന്നവ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 06-5610845 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications