Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-യുഎഇ വിമാന യാത്ര വീണ്ടും നീട്ടി; പ്രവാസികള്‍ക്ക് ആശങ്ക ബാക്കി, പുതിയ അറിയിപ്പ്

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്ര നിരോധനം നീട്ടി എമിറേറ്റ്‌സ്. ജൂലൈ 21 വരെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുണ്ടാകില്ലെന്ന് കമ്പനി വെബ്‌സൈറ്റില്‍ അറിയിച്ചു. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുമുള്ള വിലക്കും ജൂലൈ 21വരെ നീട്ടി. ഇരുരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വിമാന യാത്ര ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് എമിറേറ്റ്‌സിന്റെ പുതിയ അറിയിപ്പ്.

f

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

യുഎഇ പൗരന്‍മാര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവ് അനുവദിക്കും. കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. മെയ് 13 ന് വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു യുഎഇ. ചില ഇന്ത്യക്കാര്‍ അയല്‍ രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് എത്തിയിരുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള യാത്രയും യുഎഇ റദ്ദാക്കിയതോടെ ഈ വഴികള്‍ പ്രവാസികള്‍ക്ക് മുമ്പില്‍ അടഞ്ഞു.

അതേസമയം, വിമാന യാത്ര പുനരാരംഭിക്കുന്നതിന് ഇന്ത്യ ചര്‍ച്ചകള്‍ തുടങ്ങി എന്നാണ് വിവരം. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ജിസിസിയിലെ അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. വിമാന സര്‍വീസ് ആയിരുന്നു ചര്‍ച്ചയിലെ വിഷയം. എപ്പോഴാണ് യാത്ര ആരംഭിക്കാന്‍ സാധിക്കുക എന്ന കാര്യത്തില്‍ വ്യക്തമായ തിയ്യതി ഇന്ത്യയോ യുഎഇയോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിരോധന കാലാവധി തുടര്‍ച്ചയായി നീട്ടുകയാണ് വിമാന കമ്പനികള്‍.

ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+