Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ എന്തിന് ഇങ്ങനെ പിഴിയുന്നു? ഇന്ത്യ-യുഎഇ ടിക്കറ്റില്‍ വീണ്ടും ഇരുട്ടടി

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കും.ആഗസറ്റ് 15ന് ശേഷം 45 മുതല്‍ 50 ശതമാനം വരെയാണ് നിരക്ക് വര്‍ധനവ് ഉണ്ടാവുക. പ്രവാസികള്‍ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നതും,വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ് ടിക്കറ്റ് നിരക്ക് വര്‍ധിക്കാൻ കാരണം. കൊച്ചി ദുബായ് ടിക്കറ്റ് നിരക്ക് 75,417 രൂപയോളമെത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് 32316 രൂപയാണ് ഈടാക്കുന്നത്.

സെപ്തംബറില്‍ ഇത് ഇരട്ടിയായി ഉയരും.ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവില്‍ 20,039 രൂപയോളമാണ്. ഇതില്‍ 10705 രൂപവരെ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 13,990 രൂപയോളമാണ് അധിക വര്‍ധനവ് ഉണ്ടാവുക.സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മടങ്ങേണ്ട താമസക്കാരെ എയര്‍ലൈനുകള്‍ പരമാവധി ചൂഷണം ചെയ്യുകയാണെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ പറയുന്നു.ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലും റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

flight

ശൈത്യകാലത്ത് മാത്രം ദുബായില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നതായി എയര്‍ലൈനിന്റെ റീജിയണല്‍ മാനേജര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന്് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 17,199 രൂപയാണ്. ഇത് 21,553 രൂപയായി ഉയരും. നവംബറോടെ 18,746 രൂപയാണ് എയര്‍ ഇന്ത്യ ഉയര്‍ത്തുക.അതേസമയം, ശതകോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാലയുടെ സഹകരണത്തോടെ ആകാശ എയര്‍ ആഗസ്റ്റ് 7 മുതല്‍ ഇന്ത്യയും യുഎഇയുമായി ബന്ധപ്പിക്കുന്ന സര്‍വീസ് ആരംഭിക്കും.

മുംബൈയ്ക്കും അഹമ്മദാബാദിനും തെക്കന്‍ നഗരങ്ങള്‍ക്കുമിടയില്‍ മൊത്തം 56 പ്രതിവാര ഫ്‌ലൈറ്റുകള്‍ ഉള്‍പ്പെടുന്നു. പുതിയ ബോയിംഗ് 737 മാക്‌സ് വിമാനങ്ങളില്‍ ബെംഗളൂരുവിലേക്കും കൊച്ചിയിലേക്കും. 2022ലാണ് വിമാനക്കമ്പനിക്ക് ലൈസന്‍സ് ലഭിച്ചത്. ഇന്ത്യയിലെ തന്നെ വലിയ പ്രൈവറ്റ് എയര്‍ലൈന്‍ കമ്പനിയായിരുന്നു ആകാശ എയര്‍. ഇന്ത്യയില്‍ ആദ്യം 120 വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളായ ലണ്ടന്‍, സിംഗപൂര്‍, ദുബായ് എന്നിവടങ്ങളില്‍ സര്‍വീസ് ഉണ്ടായിരുന്നു.

വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+