കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയില്‍ പാസ്‌പോര്‍ട്ട് കൈമോശം വന്നോ? ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹായിക്കും, ലഭിച്ചത് 80 അപേക്ഷകള്‍

Google Oneindia Malayalam News

ദുബായ്: കിഴക്കന്‍ യുഎഇയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അതിശക്തമായ മഴയായിരുന്നു. നിരവധി പേര്‍ക്ക് നാശഷ്ടങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ദുബായിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ഡബിള്‍ എഞ്ചിന്‍ വീണു, നിതീഷിനെ പൂട്ടാനുള്ള ബിജെപി പ്ലാന്‍ ഇങ്ങനെ, 2014 ഓര്‍മിപ്പിക്കാന്‍ അമിത് ഷാ!!ഡബിള്‍ എഞ്ചിന്‍ വീണു, നിതീഷിനെ പൂട്ടാനുള്ള ബിജെപി പ്ലാന്‍ ഇങ്ങനെ, 2014 ഓര്‍മിപ്പിക്കാന്‍ അമിത് ഷാ!!

1

കനത്ത മഴയില്‍ പാസ്‌പോര്‍ട്ടുകള്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തവര്‍ക്കായി പ്രത്യേക സേവാ ക്യാമ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പലരുടെയും വീടുകള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സഹായവുമായി എത്തിയിരിക്കുന്നത്.

ഫുജൈറയിലും കല്‍ബയിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ക്യാമ്പില്‍ 80 പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. പ്രളയം ബാധിക്കപ്പെട്ട മേഖലയില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസി സംഘടനകളും പ്രവാസികളും ഒരുപോലെ ആവശ്യപ്പെട്ടാണ് ഇങ്ങനൊരു ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്.

അടുത്ത മൂന്നാഴ്ച്ച കൂടി കോണ്‍സുലേറ്റ് സേവ ക്യാമ്പ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 വരെ സേവ ക്യാമ്പ് തുടരും. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഇക്കാലയളവില്‍ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാം.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നേരത്തെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചരുന്നു. ബാധിക്കപ്പെട്ട എല്ലാ ഇന്ത്യക്കാര്‍ക്കും സഹായങ്ങള്‍ നല്‍കാന്‍ തങ്ങളുണ്ടാവുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. കിഴക്കന്‍ യുഎഇയിലാണ് അതിശക്തമായ മഴ പെയ്തത്. പലരുടെയും വീടുകളില്‍ വെള്ളം കയറിയിരുന്നു.

തുടര്‍ന്ന് ഇവരെ ക്യാമ്പുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയിരുന്നു. പ്രവാസികള്‍ നേരത്തെ അതാത് രാജ്യങ്ങളുടെ എംബസികളോടാണ് സഹായം തേടിയത്. പലരുടെയും പാസ്‌പോര്‍ട്ടുകള്‍ വെള്ളം കയറി കാണാതാവുകയോ നശിക്കുകയോ ചെയ്തിട്ടുണ്ട്.

പല രേഖകളും ഇത്തരത്തില്‍ നശിച്ച് പോയെന്നും സഹായിക്കണമെന്നും ഇന്ത്യക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഫുജൈറ നിവാസിയായ അലി ചെകിടപുറം തന്റെയും കുടുംബത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ പൂര്‍ണമായും നശിച്ചതായി പറഞ്ഞു. ഇവര്‍ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാസ്‌പോര്‍ട്ടുകള്‍ നശിച്ചത്.

നൂറിലധികം ഇന്ത്യക്കാര്‍ക്ക് സര്‍വവും നഷ്ടപ്പെട്ടതായി ഫുജൈറ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ പുത്തൂര്‍ ഹമീദ് പറഞ്ഞു. ഇവരുടെ പാസ്‌പോര്‍ട്ടും, മറ്റ് രേഖകളും നഷ്ടമായതായും ഹമീദ് പറഞ്ഞു.

ബ്ലാ ബ്ലാ ലുക്കില്‍ അഹാന കൃഷ്ണ, വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറല്‍, ഫിറ്റ്‌നസ് രഹസ്യം മനസിലായെന്ന് ആരാധകര്‍

നേരത്തെ പാകിസ്താന്‍ കോണ്‍സുലേറ്റും ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റും സ്വന്തം പൗരന്മാരെ സഹായിക്കുമെന്ന് അറിയിച്ചിരുന്നു. പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ നഷ്ടമായവര്‍ക്ക് കോണ്‍സുലേറ്റിനെ സമീപിക്കാമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. മുന്‍കൂട്ടി അനുമതിയൊന്നും അതിന് വാങ്ങേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്.

സുന്ദരി പൂച്ച ഈ വൈറല്‍ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; 13 സെക്കന്‍ഡില്‍ കണ്ടെത്തുമോ?സുന്ദരി പൂച്ച ഈ വൈറല്‍ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; 13 സെക്കന്‍ഡില്‍ കണ്ടെത്തുമോ?

Recommended Video

cmsvideo
തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather

English summary
indian consulate will help indians who lost passport and other documents in heavy rain in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X