കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ സംരംഭകർക്കും പ്രവാസി ഇന്ത്യൻ സമൂഹത്തിനും ഐബിഎംസിയുടെ 3 നവീന സംരംഭങ്ങൾ 

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: പ്രവാസി ഇന്ത്യക്കാർക്കും വനിതാ സംരംഭകർക്കും മധ്യ, ഇടത്തരം, ചെറുകിട വ്യവസായ മേഖലയ്ക്കും സഹായകരമാകുന്ന മൂന്ന് പ്രധാന പദ്ധതികളുമായി ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് രംഗത്ത് വന്നു. വനിതാ സംരംഭക ശാക്തീകരണം ലക്ഷ്യമിട്ടുള്ള ധന-സ്ത്രീ കേന്ദ്രങ്ങൾ, രാജ്യത്തെ മധ്യ, ഇടത്തരം, ചെറുകിട സംരംഭകർക്ക് ഐ ബി എം സി യു എ ഇ - ഇന്ത്യ ബിസിനസ് ഫെസ്റ്റ് വഴി ആഗോള വിപണിയിലേക്കുള്ള അവസരമൊരുക്കൽ, ദേശീയ പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ആഗോളതലത്തിൽ പ്രവാസികൾക്ക് ലഭ്യമാക്കൽ എന്നീ പദ്ധതികളാണ് ഐ ബി എം സി പ്രഖ്യാപിച്ചത്.

തമിഴകത്തെ 'റിയൽ കിങ് മേക്കർ'; പോയസ് ഗാർഡനിൽ മണ്ണാർഗുഡി മാഫിയയെ പ്രതിഷ്ഠിച്ചവൻ... ആരേയും വെല്ലുംതമിഴകത്തെ 'റിയൽ കിങ് മേക്കർ'; പോയസ് ഗാർഡനിൽ മണ്ണാർഗുഡി മാഫിയയെ പ്രതിഷ്ഠിച്ചവൻ... ആരേയും വെല്ലും

ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്കും മൈക്രൊ സംരംഭങ്ങളിലേക്കും വനിതാ സംരംഭകരെ ആകർഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡുമായി ചേർന്നാണ് ധന-സ്ത്രീ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. കേരളത്തിലായിരിക്കും പദ്ധതി ആദ്യം തുടങ്ങുക. ഇത്തരത്തിൽ നടപ്പാക്കുന്ന ആദ്യ സംരംഭമാണിത്. പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്‌ഥാനമെന്ന ഖ്യാതി ഇതോടെ കേരളത്തിന് സ്വന്തമാകും. ബി എസ് ഇ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ അംബരീഷ് ദത്തയും ഐ ബി എം സി ഗ്ലോബൽ നെറ്റ് വർക്ക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി. കെ സജിത് കുമാറും ചേർന്ന് കൊച്ചിയിൽ ധന- സ്ത്രീ പദ്ധതിയുടെ പ്രഖ്യാപനം നടത്തി.

uae

ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് എഡ്യുക്കേഷൻ ആൻഡ് ബിസിനസ് ഡെവലപ്മെൻറ് ഡയറക്ടർ ബിനു നായർ, ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് ഓപ്പറേഷൻസ് അസോസിയേറ്റ് ഡയറക്ടർ എവിൻ ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ ഒട്ടേറെ വനിതാ സംരംഭകർക്ക് ധന-സ്ത്രീ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും കേരളത്തിൽ തന്നെ പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പി. കെ സജിത്ത്കുമാർ പറഞ്ഞു. വനിതാ ശാക്തീകരണ പദ്ധതികൾക്ക് കൂടുതൽ ഊർജം പകർന്ന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സ്ത്രീകൾ മുന്നിട്ടിറങ്ങാൻ ധന-സ്ത്രീ പദ്ധതി സഹായകരമാകും. പ്രവാസി കുടുംബങ്ങൾക്കും ഇതിൻറെ നേട്ടം ലഭിക്കും.

ബിരുദധാരികൾ മുതൽ വീട്ടമ്മമാർക്ക് വരെ പദ്ധതിയിൽ ചേരാമെന്ന് സജിത്ത് വ്യക്തമാക്കി. അപേക്ഷകരിൽ നിന്ന് അഭിമുഖത്തിൻറെ അടിസ്‌ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളെ ബി ഐ എൽ - ഐ ബി എം സി സെൻറർ ഓഫ് എക്സലൻസ് സംഘടിപ്പിക്കുന്ന വ്യാവസായിക പരിശീലന പരിപാടിയിൽ പങ്കെടുപ്പിക്കും. കൊമേഴ്‌സ് ബിരുദധാരികളായ വനിതകൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റയും അപേക്ഷയും മാർച്ച് 31 ന് മുൻപ് അയക്കാവുന്നതാണെന്ന് സജിത്കുമാർ പറഞ്ഞു. സി എസ് ആർ പദ്ധതിയുടെ ഭാഗമായി ഐ ബി എം സി നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം, മൈക്രോ സംരംഭങ്ങൾക്ക് ആഗോള വിപണി തുറന്ന് നൽകുന്ന പദ്ധതിക്കും തുടക്കമിട്ടു.

യു എ ഇയിലെ എല്ലാ എമിറേറ്റ്സുകളിലും സംഘടിപ്പിക്കുന്ന പത്ത് മാസം നീളുന്ന ഐ ബി എം സി - യു എ ഇ ഇന്ത്യ ബിസിനസ് ഫെസ്റ്റിലൂടെ ഇതിനായി അവസരമൊരുക്കും. ഇരുനൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ തങ്ങളുടെ ബിസിനസ് മോഡൽ ആവതരിപ്പിക്കാനുള്ള അപൂർവ അവസരമാകും ഇതിലൂടെ ലഭിക്കുക. എത്ര മികച്ച ആശയമാണെങ്കിലും സാധാരണ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് രാജ്യാന്തര വിപണിയിൽ സാന്നിധ്യം അറിയിക്കാൻ അവസരം ലഭിക്കാറില്ല. കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഐ ബി എം സി യു എ ഇ - ഇന്ത്യ ബി 2 ബി സെൻറർ, ബി 2 ബി പോർട്ടൽ സേവനങ്ങൾ സൗജന്യമായി നൽകുമെന്നും സജിത്കുമാർ അറിയിച്ചു. ബിസിനസ് സമൂഹത്തിന് മാത്രമല്ല, സി എസ് ആർ പദ്ധതിയുടെ ഭാഗമായി ആഗോള പ്രവാസി സമൂഹത്തിനും ഐ ബി എം സി പുതിയ സേവന പദ്ധതി പ്രഖ്യാപിച്ചു.

കേന്ദ്ര സർക്കാർ ദേശീയ പെൻഷൻ പദ്ധതികളുടെ ഗുണഫലങ്ങൾ പ്രവാസി സമൂഹത്തിനു ലഭ്യമാക്കുന്ന പദ്ധതിക്കും ഐ ബി എം സി തുടക്കം കുറിച്ചു. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയുടെ പെൻഷൻ പദ്ധതികളിൽ ഇപ്പോൾ പ്രവാസി ഇന്ത്യക്കാർക്കും അംഗങ്ങളാവാം. 18 നും 65 നും ഇടയിൽ പ്രായമുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇതിൽ പങ്കാളികളാകാം. കുറഞ്ഞ മാസ നിക്ഷേപം 500 രൂപയും കുറഞ്ഞ വാർഷിക നിക്ഷേപം 6000 രൂപയുമാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഇത് സംബന്ധിച്ച് സൗജന്യ സേവനങ്ങൾ ഐ ബി എം സി നൽകും. [email protected] എന്ന മെയിൽ ഐ ഡി യിലൂടെ പ്രവാസി ഇന്ത്യക്കാർക്ക് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും.

കിളികളല്ല കഴുകന്മാർ! ഒരിക്കൽ പോലും പാടത്ത് പോകാത്തവർ... വയൽക്കിളികളെ അപമാനിച്ച് മന്ത്രി ജി സുധാകരൻ..കിളികളല്ല കഴുകന്മാർ! ഒരിക്കൽ പോലും പാടത്ത് പോകാത്തവർ... വയൽക്കിളികളെ അപമാനിച്ച് മന്ത്രി ജി സുധാകരൻ..

പാസ്വാന് പിന്നാലെ നിതീഷും; വര്‍ഗീയ രാഷ്ട്രീയം വേണ്ട, ബിജെപിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍പാസ്വാന് പിന്നാലെ നിതീഷും; വര്‍ഗീയ രാഷ്ട്രീയം വേണ്ട, ബിജെപിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍

English summary
indian entrepreneurs and nris got three new venture by IBMC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X