പ്രവാസി മലയാളികളെ വിട്ട് പോകാതെ ഭാഗ്യരേഖ; ബിഗ് ടിക്കറ്റിലൂടെ യുവാവിന് കിട്ടിയത് ഒരു കിലോ സ്വര്‍ണം
അബുദാബി: പ്രവാസി മലയാളികളെ വിട്ടുപോകാതെ മഹാഭാഗ്യം. ദുബായ് ബിഗ് ടിക്കറ്റ് ഒരു സുപ്രഭാതത്തില്‍ ആളുകളെ കോടീശ്വരന്മാരാക്കുന്ന നറുക്കെടുപ്പാണ്. ഇത്തവണ വീണ്ടും മലയാളിയെ തേടി ഭാഗ്യമെത്തിയിരിക്കുകയാണ്. ബിഗ് ടിക്കറ്റിലൂടെ ഇത്തവണ പ്രവാസി മലയാളി സന്ദീപ് പൊന്തിപറമ്പിലിനെ തേടിയാണ് ഭാഗ്യമെത്തിയത്.
ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് സന്ദീപിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിലാണ് സന്ദീപ് വിജയിയായത്. ഖത്തറില്‍ പതിമൂന്ന് വര്‍ഷമായി പ്രവാസിയാണ് അദ്ദേഹം. നിലവില്‍ സീനിയര്‍ അക്കൗണ്ടന്റാണ്.

അതേസമയം സന്ദീപ് വെറുതെ മത്സരത്തിന്റെ ഭാഗമായ ആളല്ല. ബിഗ് ടിക്കറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി അറിഞ്ഞാണ് സന്ദീപ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി സന്ദീപ് ടിക്കറ്റെടുക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട ഇരുപത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തിരുന്നത്.
എന്നാല്‍ ഇനിയും ടിക്കറ്റെടുക്കുമെന്നാണ് സന്ദീപ് പറയുന്നത്. ഒരിക്കല്‍ തനിക്ക് ഗ്രാന്‍ഡ് പ്രൈസ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അദ്ദേഹം. അത് കിട്ടുന്നത് വരെ ടിക്കറ്റെടുക്കുന്നത് തുടരുമെന്നും സന്ദീപ് വ്യക്തമാക്കി. നേരത്തെ ബിഗ് ടിക്കറ്റ് പുതിയ നറുക്കെടുപ്പിനെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനും ആവേശ സ്വീകരണമാണ് ലഭിച്ചത്.
ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇലക്ട്രോണിക് തിരഞ്ഞെടുപ്പിലൂടെ ഓരോ ആഴ്ച്ചയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണമാണ് ലഭിക്കുക. ഈ പ്രമോഷന് കാലയളവില്‍ ടിക്കറ്റെടുക്കുന്ന എല്ലാവര്ക്കും നവംബര്‍ മൂന്നിന് നടക്കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ സമ്മാനം നേടാനുള്ള അവസരവുമുണ്ടാകും.
2.5 കോടി ദിര്‍ഹമാണ് ലഭിക്കുക. 50 കോടിയില്‍ അധികം ഇന്ത്യന്‍ രൂപയുണ്ടാവുക. കഴിഞ്ഞ പ്രവാസി ഇന്ത്യക്കാരനായ ഒരു യുവാവിന് അബുദാബി ബിഗ് ടിക്കറ്റില്‍ ഒരു സ്വര്‍ണ ലഭിച്ചിരുന്നു. ജയകുമാര്‍ എന്ന യുവാവിനാണ് ഈ സ്വര്‍ണ നാണയം ലഭിച്ചത്. രണ്ട് ടിക്കറ്റ് ഇയാള്‍ എടുത്തിരുന്നു.
അതേസമയം ടിക്കറ്റുകള്‍ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ വാങ്ങാം. ഒ്ക്ടോബര്‍ 31 വരെ ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാം. വന്‍ വിജയം നേടാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications