വാഹനിമിടിച്ച് ഇന്ത്യക്കാരന്‍ മരിച്ചു; നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ പിടിയിലായി
അബൂദാബി: ഇന്ത്യക്കാരനെ ഇടിച്ച ശേഷം വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ അബൂദാബി പോലിസ് നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ വാഹനമിടിച്ച് പരിക്കേറ്റ ഇന്ത്യക്കാരന്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. അബൂദാബിയില്‍ നിന്ന് ദുബയിലേക്കുള്ള വഴിയില്‍ മഫ്‌റഖ് പാലത്തിനു സമീപത്താണ് സംഭവം. അനുവദനീയമല്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനം ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ പരിക്കേറ്റ ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഡ്രൈവര്‍ വാഹനം സംഭവ സ്ഥലത്തുതന്നെ നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു.
ഷുഹൈബിന് പിന്നാലെ സഫീർ; യുഡിഎഫ് മുതലെടുപ്പിന് തിരിച്ചടി! സഫീറിന്റെ ഉപ്പയുടെ വെളിപ്പെടുത്തൽ...
പിന്നാലെ ഇതുവഴി വന്ന വാഹനത്തിലുള്ളവരാണ് വാഹനമിടിച്ച് പരിക്കേറ്റയാള്‍ റേഡില്‍ കിടക്കുന്ന വിവരം പോലിസിനെ അറിയിച്ചത്. ഉടന്‍ പോലിസെത്തി ഇന്ത്യക്കാരനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാഹനമിടിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ഖല്‍ഫാന്‍ അല്‍ ദഹേരി അറിയിച്ചു. ആളുകള്‍ റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ റോഡിന്റെ ഇരുവശങ്ങളിലും കമ്പിവേലി കെട്ടിയിരുന്നുവെങ്കിലും അത് ചാടിക്കടന്നാണ് ഇയാള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി മനസ്സിലാക്കിയ പോലിസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു മണിക്കൂറിനകം ഇയാള്‍ പോലിസില്‍ പിടിയിലാവുകയായിരുന്നു. നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഏഷ്യക്കാരനായ ഇയാള്‍ നാട്ടിലേക്ക് പുറപ്പെടാന്‍ അരമണിക്കൂര്‍ മാത്രമുള്ളപ്പോഴായിരുന്നു അറസ്റ്റ്. അനുവദിക്കപ്പെട്ടതല്ലാത്ത പ്രദേശങ്ങളില്‍ കൂടി ആളുകള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് വലിയ ദുരന്തങ്ങള്‍ വരുത്തിവയ്ക്കുമെന്നും ഇക്കാര്യത്തില്‍ നിയമം പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അല്‍ ദഹേരി ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications