ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ ഓണമാഘോഷിച്ചു
ദുബായ്: യുഎഇയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ ഓണമാഘോഷിച്ചു. ഖിസൈസ് തറവാട് റസ്റ്ററന്റിന്റെ സഹകരണത്തോടെ ഇന്നലെ(വെള്ളി)യിരുന്നു ആഘോഷം സംഘടിപ്പിച്ചത്. യുഎഇ ലെ പ്രമുഖ മജീഷ്യന്‍ ചാര്‍ളിയുടെ നേതൃത്വത്തില്‍ കലാപരിപാടികളും മാജിക്‌ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

ഓണപ്പാട്ടുകളും വിവിധ മത്സരങ്ങളുമായി ആഘോഷം മാധ്യമ പ്രവര്‍ത്തകര്‍ ഗംഭീരമാക്കി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ഗായകര്‍ ആലപിച്ച ഗാനം സദസ്സിന് നവ്യാനുഭവമായി. ബിജു കോശി, രഘു മേനോന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

വിഭവ സമ്യദ്ധമായ ഓണസദ്യയോടെ പരിപാടി സമാപിച്ചു. എല്‍വിസ് ചുമ്മാര്‍ പരിപാടിയുമായി സഹകരിച്ചവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തി.












Click it and Unblock the Notifications