അബുദാബി ബിഗ് ടിക്കറ്റില്‍ ഹോട്ടല്‍ ജീവനക്കാരന് കിട്ടിയത് 55 കോടി; പണം ഒറ്റയ്ക്ക് എടുക്കില്ല
ദുബായ്: ഇന്ത്യക്കാര്‍ക്ക് പൊതുവേ ഇപ്പോള്‍ നല്ല സമയം ആണെന്ന് തോന്നുന്നു. എവിടെ നോക്കിയാലും ഭാഗ്യം അവരെ തേടി വരികയാണ്. ദുബായില്‍ അടുത്തിടെ നിരവധി പേര്‍ക്ക് ഭാഗ്യസമ്മാനങ്ങള്‍ ലഭിക്കുന്നുണ്ട്. ലോകപ്രശസ്തമായ അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടുമൊരു പ്രവാസി ഇന്ത്യക്കാരന്‍ കൂടി കോടീശ്വരനായിരിക്കുകയാണ്.
ഭാഗ്യം ഒരിക്കലെങ്കിലും തേടി വരുമെന്ന് വിശ്വസിച്ചിരുന്ന പ്രവാസി മലയാളി യുവാവിനാണ് ഇത്രയും വലിയൊരു തുക ലഭിച്ചിരിക്കുന്നത്. ഇയാളുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണിത്. 55 കോടിയാണ് ഇയാള്‍ക്ക് ബിഗ് ടിക്കറ്റില്‍ സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇനി കൂട്ടുകാരെ സഹായിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നാണ് ഇയാള്‍ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

ദുബായിലെ വെറുമൊരു ഹോട്ടല്‍ ജീനക്കാരനായിരുന്നു സജേഷ് എന്ന മലയാളി യുവാവ്. 25 മില്യണ്‍ ദിര്‍ഹമാണ് ഇയാള്‍ക്ക് അബുദാബി ബിഗ് ടിക്കറ്റിലൂടെ കിട്ടിയത്. ഏകദേശം 55 കോടി രൂപ വരുമിത്. ദുബായിലെ കരാമ മേഖലയിലുള്ള ഇക്കായിസീസ് റെസ്റ്റോറന്റില്‍ പര്‍ച്ചേസിങ് മാനേജറാണ് സജേഷ്. അതേസമയം കോടികള്‍ അടിച്ചെങ്കിലും മുഴുവന്‍ തുകയും സജേഷിന് എടുക്കാന്‍ സാധിക്കില്ല.

കാരണം ഓണ്‍ലൈന്‍ വഴി 20 പേര്‍ അടങ്ങുന്ന സുഹൃദ് സംഘമാണ് ഈ ടിക്കറ്റെടുത്തത്. അതുകൊണ്ട് പണം തുല്യമായി വീതിക്കാനാണ് പ്ലാന്‍.ഒമാനില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ് സജേഷ് യുഎഇയിലെത്തിയത്. ഇപ്പോള്‍ അതേ സ്ഥലത്ത് നിന്ന് ഭാഗ്യവും തേടിയെത്തിയിരിക്കുകയാണ്. എങ്ങനെയാണ് ഈ പണം ചെലവാക്കാന്‍ പോകുന്നതെന്നും യുവാവ് പറഞ്ഞു.

താന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ 150 തൊഴിലാളികള്‍ ഉണ്ട്. അവരെ സഹായിക്കാനാണ് തീരുമാനം. കഴിവിന്റെ പരമാവധി അവരെ സഹായിക്കും. എന്റെ ഷെയറില്‍ ഒരു പങ്ക് അവര്‍ക്കായി നല്‍കുമെന്നും സജേഷ് പറഞ്ഞു. അതേസമയം കഴിഞ്ഞ നാല് വര്‍ഷമായി അബുദാബി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട് സജേഷ്. പ്രതീക്ഷ തെറ്റിക്കാതെ ഒടുവില്‍ ഭാഗ്യം സജേഷിനെ തേടിയെടുത്തുകയായിരുന്നു.

തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരുന്ന് കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യാന്‍ പോവുകയാണ്. പണം കൊണ്ട് എന്ത് ചെയ്യാന്‍ പോകുന്നുവെന്ന് അതില്‍ തീരുമാനിക്കും. ഈ ലോട്ടറിയുടെ ഷെയര്‍ ലഭിക്കുന്ന ഓരോ വ്യക്തിക്കും, അവരുടെ പണം എന്ത് ചെയ്യണമെന്ന് സ്വയം തീരുമാനിക്കാം. ആരും നിര്‍ബന്ധിക്കില്ല. അതേസമയം തനിക്ക് കോടികള്‍ കിട്ടിയെങ്കില്‍ ലോട്ടറിയെടുക്കുന്നത് അവസാനിപ്പിക്കില്ലെന്ന് സജേഷ് പറയുന്നു.

ഓരോ മാസവും താന്‍ ബിഗ് ടിക്കറ്റ് എടുക്കും. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുന്നത് അവസാനിപ്പിക്കരുതെന്നാണ് എന്റെ അനുഭവം പറയുന്നത്. ഇനിയും ടിക്കറ്റുകള്‍ വാങ്ങും. ഭാഗ്യം തേടി വരുമെന്ന് പ്രതീക്ഷിക്കുന്നതായും സജേഷ് പറഞ്ഞു. ഡിസംബറിലാണ് ഇനി അടുത്ത ലോട്ടറി നറുക്കെടുപ്പ് നടക്കുക. ഇത്തവണത്തെ നറുക്കെടുപ്പില്‍ 14 പേര്‍ക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്.

ചൈനയില്‍ നേരത്തെ ഒരാള്‍ക്ക് 248 കോടി ലോട്ടറി നറുക്കെടുപ്പിലൂടെ ലഭിച്ചിരുന്നു. 11 ഡോളറിന് ഇയാള്‍ 40 ലോട്ടറി ടിക്കറ്റുകളാണ് എടുത്തത്. ഓരോ ടിക്കറ്റിലും ഒരേ ഏഴ് നമ്പറാണ് ഉണ്ടായിരുന്നത്. അതോടെ ഇയാള്‍ക്ക് ഗ്രാന്‍ഡ് പ്രൈസ് ലഭിക്കുകയായിരുന്നു. ഒക്ടോബര്‍ 24നാണ് ഇയാള്‍ ഇത്രയും വലിയ തുക ഏറ്റുവാങ്ങിയത്. അതില്‍ അഞ്ച് മില്യണോളം യുവാവ് ഇയാള്‍ ചാരിറ്റിക്ക് സംഭാവന ചെയ്തു.

കഴിഞ്ഞ ദിവസം ഒരു ജര്‍മന്‍ യുവാവിന് 81 കോടി രൂപയോളം ലോട്ടറിയടിച്ചിരുന്നു. ഇയാള്‍ ആഢംബര കാറുകളെല്ലാം വാങ്ങിയാണ് അടിച്ചുപൊളിച്ചത്. സ്റ്റീല്‍ ഫാക്ടറിയിലെ ജോലിയും ഇയാള്‍ ഉപേക്ഷിച്ചു. മൂന്നര കോടിയുടെ ഫെരാരിയും രണ്ട് കോടിയുടെ പോര്‍ഷെയുമാണ് വാങ്ങിയത്. എന്നാല്‍ ഭാര്യയില്ലെന്ന വിഷമം ജീവിതത്തില്‍ ഉണ്ടെന്ന് ഈ യുവാവ് വെളിപ്പെടുത്തിയിരുന്നു. താന്‍ ഒരു കാമുകിയെയാണ് തേടുന്നത്. ഈ പണം ചെലവാക്കാന്‍ തനിക്കൊപ്പം ഒരാള്‍ കൂടി വേണം. ജീവിതത്തില്‍ യാത്ര ചെയ്യാനും കുടുംബ ജീവിതം നയിക്കാനും താല്‍പര്യമുള്ളവരെയാണ് തേടുന്നതെന്ന് ഇയാള്‍ പറഞ്ഞു.












Click it and Unblock the Notifications