മലയാളി നഴ്സ് ചിക്കുവിന്റെ കൊലപാതകം; 119 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഭര്‍ത്താവിന് മോചനം !
മസ്കറ്റ്: ഒമാനിലെ സാലാലയില്‍ മലയാളി നഴ്സ് ചിക്കു കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് ലിന്‍സണെ മോചിപ്പിച്ചു. 119 ദിവസമായി ഒമാന്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു ലിന്സണ്.
കഴിഞ്ഞ ഏപ്രില്‍ 10ന് ആണ് ചിക്കു റോബോര്‍ട്ടിനെ ഒമാനിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ലിംസണ്‍ ജോലിയില്‍ ആയിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ ഫ്ളാറ്റിലേക്ക് വന്ന ലിന്‍സണാണ് കൊലപാതകം നടന്നത് ആദ്യമറിയുന്നത്.

ചിക്കുവിന്റെ കാതിലെ ക്കലടക്കം ശരീരത്തുണ്ടായിരുന്ന 12 പവന് ആഭരണങ്ങള്‍ മോഷണം പോയിരുന്നു. ഭര്‍ത്താവിനെ കൊലപാതകം നടന്ന അന്നുതന്നെ ഒമാന്‍പോലീസ് കസ്റ്റഡിയിലെടുത്തു. ലിന്സണ് കൊലപാതകവുമായി ബന്ധമുണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ ബന്ധുക്കളടക്കം ലിന്സണ് വേണ്ടി രംഗത്ത് വന്നിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പാക്കിസ്ഥാനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാടകകൊലയാളിയായ ഇയാളെ ഏര്‍പ്പെടുത്തിയത് ലിന്സണാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ബന്ധുക്കള്‍ ഇത് നിഷേധിച്ചു. ദിവസങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനിയെ പോലീസ് വിട്ടയച്ചു. പക്ഷേ ലിന്‍സണെ മോചിപ്പിക്കാന്‍ തയ്യാറായില്ല.
ചിക്കുവിന്റെ പിതാവ് റോബര്‍ട്ടും മറ്റ് ബന്ധുക്കളും ലിന്സണ് വേണ്ടി രംഗത്ത് വന്നിട്ടും ഒമാന്‍പോലീസ് വിചിത്രമായ വാദങ്ങള്‍ പറഞ്ഞ് ലിന്‍സണെ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. വിദേശ കാര്യമന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് ലിന്സണ് മോചനമുറപ്പായതെന്നാണ് വിവരം. വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ് ഇടപെട്ടിട്ടുണ്ട്. ഉടന്‍തന്നെ ലിന്‍സണെ നാട്ടിലെത്തിക്കാനുള്ള നടപടികളുണ്ടാകും.
Read Also: രഹസ്യ സംഭാഷണം പുറത്ത് വിടാതിരിക്കാന്‍ രണ്ട് കോടി; കേന്ദ്രമന്ത്രി വികെ സിങ്ങിന്റെ ഭാര്യ പറഞ്ഞതെന്ത്?
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications