ദുബായ് കൊടുവള്ളി സൂപ്പര്‍ ലീഗില്‍ മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാര്‍
ദുബായ്:ദുബായില്‍ സംഘടിപ്പിച്ച രണ്ടാമത് കൊടുവള്ളി സൂപ്പര്‍ ലീഗില്‍ മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് മണ്ഡലത്തിലെ പ്രാദേശികമായ 14 ടീമുകളെ പങ്കെടുപ്പിച്ച് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമേന്റ് സംഘടിപ്പിച്ചത്.
മന്ത്രി ജലീലിന്റെ വീട്ടിലേക്ക് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ മാര്‍ച്ച്
ദുബായ് അല്‍ മംമ്‌സാര്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ടാമത് കൊടുവളളി സൂപ്പര്‍ ലീഗ് ഫൈനലില്‍ എച്ച് എഫ് സി മണ്ണില്‍കടവിനെ ടോസ്സില്‍ മറികടന്നാണ് മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് മത്സരം ഗോള്‍ രഹിത സമനിലയിലായിരുന്നു. തുടര്‍ന്ന് നടന്ന ടൈബ്രേക്കറിലും 3-3 സമനില പാലിച്ചതിനെ തുടര്‍ന്ന് ടോസ്സിലാണ് വിജയികളെ തിരഞ്ഞെടുത്തത്. കൊടുവള്ളി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമന്റ് എല്‍.എസ്.സി സീനിയര്‍ മേമ്പറായ എം.പി.സി നാസ്സര്‍ കിക്കോഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇവന്റ് ഉദ്ഘാടനം നടിയും ആര്‍.ജെയുമായ നയ്ല ഉഷ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായിരുന്നു. കൊടുവള്ളി പ്രവാസീകൂട്ടവും എല്‍.എസ്.സി ദുബായ് ചാപ്റ്ററും സംയുക്തമായാണ് ഫൈവ്സ് ഫുട്‌ബോള്‍ ദുബായില്‍ സംഘടിപ്പിച്ചത്.മേപ്പോയില്‍ ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് പരിപാടി നടത്തിയത്. വിജയികള്‍ക്കുള്ള ട്രോഫി എം.പി.സി നാസറും ശിഹാബ് നെല്ലാങ്കണ്ടിയും സമ്മാനിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ലെയ്‌സ് എം.പി.സി അധ്യക്ഷത വഹിച്ചു. ഇബ്റാഹീം എളേറ്റില്‍, മേപ്പോയില്‍ മുഹമ്മദ്, അസീസ് കരയെത്ത്, നജീബ് തച്ചംപൊയില്‍, റഹൂഫ് നെല്ലാങ്കണ്ടി ,നാസ്സര്‍ വനിത, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സി.കെ നാസര്‍ സ്വാഗതവും ഷംസു മുഗള്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications