കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീലിന്റെ വീട്ടിലേക്ക് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ മാര്‍ച്ച്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ചുങ്കപ്പാതക്കുള്ള സര്‍വ്വെ നിര്‍ത്തിവെക്കുക, 30 മീറ്ററില്‍ ആറുവരി പാത ചുങ്കമില്ലാതെ സര്‍ക്കാര്‍ നിര്‍മിക്കുക, 2013 ലെ സ്ഥലമേറ്റടുപ്പ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനമിറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രി ഡോ. കെ.ടി.ജലീലിന്റെ വീട്ടിലേക്ക് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. കാവുംപുറത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ വീടിന് സമീപം ദേശീയപാതയില്‍ പോലീസ് തടഞ്ഞു.

ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും സുപ്രീംകോടതിയില്‍; നാല് പരാതികള്‍, വിശദീകരണം തേടിബഹുഭാര്യത്വവും നിക്കാഹ് ഹലാലയും സുപ്രീംകോടതിയില്‍; നാല് പരാതികള്‍, വിശദീകരണം തേടി

എന്‍ എച്ച്. 66 ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ദേശീയപാത സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കെ.പ്രദീപ് മേനോന്‍, ടി.പി.തിലകന്‍, ഷൗക്കത്ത് രണ്ടത്താണി, ഹിദായത്ത് വെളിയങ്കോട്, ചാന്ത് അബൂബക്കര്‍, ലബ്ബന്‍ കാട്ടന്‍ച്ചേരി, എ.കെ.എ.റഹീം നേതൃത്വം നല്‍കി. മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യുന്നുവെന്നറിഞ്ഞ് വന്‍ പോലീസ് സന്നാഹം കാവുംപുറത്ത് നിലയുറപ്പിച്ചിരുന്നു.

 jaleel

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ പരാതി നല്‍കുമ്പോള്‍ പരാതിയോടൊപ്പം ഏറ്റവും പുതിയ നികുതി ശീട്ടിന്റെകോപ്പി കൂടി സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍അമിത് മീണ അറിയിച്ചു. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം പരാതി നല്‍കുന്നവര്‍ ബന്ധപ്പെട്ട ഭൂമിയുടെ ഉടമയാണെന്ന് ഉറപ്പിക്കുന്നതിനും ഒന്നില്‍ കൂടുതല്‍ പരാതികള്‍ ഒഴിവാക്കാനുമാണിത്. ഒരു നികുതി ശീട്ടിനോടൊപ്പം ഒരു പരാതി മാത്രമെ സ്വീകരിക്കൂ. 2017-18 സാമ്പത്തിക വര്‍ഷത്തെ നികുതി ശീട്ടാണ് സമര്‍പ്പിക്കേണ്ടത്. നികുതി ശീട്ട് ഇല്ലാത്ത പരാതികള്‍ യാതൊരു കാരണവശാലും സ്വീകരിക്കില്ല. മൂന്ന് എ. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സര്‍വ്വെ നമ്പറിലുള്ള പ്രദേശത്തെ ഭൂവുടമള്‍ മാത്രം പരാതിയുമായി എത്തിയാല്‍ മതി.

ദേശീയപാതക്ക് ഭൂമിയേറ്റടുക്കുന്നതിന് ചുമതലപെടുത്തിയ ഡപ്യൂട്ടി കലക്ടറുടെ കോട്ടക്കലിലുള്ള ഓഫീസിലാണ് പരാതി നല്‍കേണ്ടത്. പരാതിയില്‍ ദേശീയപാത അതോററ്റിയുടെ അഭിപ്രായം ആരായും. ഇതിനു പുറമെ ഭൂവുടമസ്ഥനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ മനസിലാക്കും. ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ടതിന് ശേഷമെ നടപടികളില്‍ അന്തിമ തീര്‍പ്പു കല്‍പ്പിക്കൂ. പരാതികള്‍ കാര്യക്ഷമമായും വേഗത്തിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഭൂവുടമകള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഏപ്രില്‍ മൂന്ന് വൈകിട്ട് അഞ്ചുവരെയാണ് പരാതി സ്വീകരിക്കുക.

ദേശീയപാത വികസനത്തിനായി തയ്യാറാക്കിയ അലൈന്‍മെന്റിന് മൂന്നിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കി എന്നുള്ള പ്രചരണം വസ്തുതയ്ക്ക് നിരയ്ക്കാത്തതാണെന്ന് മൂന്നിയൂര്‍ പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ഗ്രാമ പഞ്ചായത്ത് ഒരു അലൈന്‍മെന്റിനും അംഗീകാരം നല്‍കിയിട്ടില്ല. 17ന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍വ്വെക്ക് മുമ്പായി പഞ്ചായത്ത് തലത്തില്‍ ഇരകളെ വിളിച്ചുകൂട്ടി ഡെപ്യൂട്ടി കലക്ടര്‍ അലൈന്‍മെന്റിനെ കുറിച്ചും നഷ്ടപരിഹാരത്തെ കുറിച്ചും വ്യക്തമായ ധാരണ ഇരകള്‍ക്ക് നല്‍കണമെന്ന ആശയം മുന്നോട്ടു വെച്ചത് ജനപ്രതിനിധികളാണ്. അതിന്റെ ഭാഗമായി മൂന്നിയൂര്‍ പഞ്ചായത്തില്‍ ഏപ്രില്‍ 10ന് യോഗം നടക്കുന്നുമെന്നാണ് അറിയുന്നത്. വീടും സ്ഥലവും നഷ്ട്ടപ്പെടുന്ന ഇരകളുടെ കൂടെ നിന്ന് അവര്‍ക്ക് പരമാവധി നഷ്ട്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായത് ചെയ്യുമെന്നും എം.എല്‍.എയും ഉറപ്പു നല്‍കിയിട്ടുണ്ട്.

ഭൂമിയും സ്ഥാപനങ്ങളും നഷ്ട്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില കണക്കാക്കി അത് മുന്‍കൂറായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കളക്ടറുടെ വസതിയിലെത്തി നിവേദനം നല്‍കിയതായി മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ഷരീഫയും വൈസ് പ്രസിഡന്റ് എന്‍.എം.അന്‍വര്‍ സാദത്തും സ്ഥിരം സമിതി ചെയര്‍മാന്‍ എം.എ.അസീസും അറിയിച്ചു.

നരേന്ദ്രമോദി ആപ്പ് ചോര്‍ത്തിയ വിവരങ്ങള്‍ യുഎസിലേയ്ക്ക്! യുഎസ് കമ്പനിയ്ക്ക് ഇന്ത്യയിലും വേരുകള്‍!<br>നരേന്ദ്രമോദി ആപ്പ് ചോര്‍ത്തിയ വിവരങ്ങള്‍ യുഎസിലേയ്ക്ക്! യുഎസ് കമ്പനിയ്ക്ക് ഇന്ത്യയിലും വേരുകള്‍!

English summary
national highway action council march to kt jaleel house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X