Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; പുതിയ തീരുമാനം വരുന്നു... വരുമാനം കൂട്ടാന്‍ പുതു തന്ത്രം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ പുതിയ തീരുമാനത്തിന് തയ്യാറെടുക്കുന്നു. ഫീസ് ഇനത്തില്‍ കാര്യമായ മാറ്റം വരുത്താനാണ് നീക്കം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങളില്‍ വ്യത്യസ്തമായ നിരക്ക് ഈടാക്കുമെന്നും വിദേശികളുടെ നിരക്ക് കൂട്ടുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തിലെ ജനസംഖ്യയില്‍ പുതിയിലധികം വിദേശികളാണ്.

അതുകൊണ്ടുതന്നെ വിദേശികള്‍ക്കുള്ള സര്‍വീസിന് ഫീസ് കൂടുതല്‍ ഈടാക്കിയാല്‍ വരുമാനം വര്‍ധിപ്പിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നുവത്രെ. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ ഇങ്ങനെ...

1

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വേണ്ടി വരുന്ന ഫീസാണ് ഉയര്‍ത്താന്‍ പോകുന്നത്. വിദേശികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് വാങ്ങും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അല്‍ റായ് റിപ്പോര്‍ട്ട്. ഓരോ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഫീസില്‍ മാറ്റമുണ്ടാകും. കുവൈത്ത് ഭരണകൂടം നടപ്പാക്കിവരുന്ന ധന നയവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റങ്ങള്‍.

2

ബജറ്റ് അസന്തുലിതാവസ്ഥയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വരുമാനം കൂട്ടുകയാണ് ഇതിനുള്ള പോംവഴി. ബജറ്റ് കമ്മി കുറയ്ക്കണമെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം വരാന്‍ പോകുന്നത്.

3

സര്‍ക്കാര്‍ നല്‍കുന്ന ഓരോ സേവനങ്ങളും അവയ്ക്ക് ഈടാക്കുന്ന ഫീസ് നിരക്കും സംബന്ധിച്ച് വിശദമായ പട്ടിക ഉടന്‍ പുറത്തുവിടും. കുവൈത്തിലെ ജനസംഖ്യ 46 ലക്ഷത്തോളമാണ്. ഇതില്‍ 69 ശതമാനം വിദേശികളാണ് എന്നാണ് കണക്ക്. സ്വദേശികള്‍ നല്‍കുന്ന ഫീസ് ഇനത്തിന്റെ ആനുകൂല്യം നിലവില്‍ വിദേശികള്‍ക്കും ലഭിക്കുന്നു എന്ന വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മാറ്റം വരുന്നത്.

4

വിദേശികള്‍ക്ക് രാജ്യത്ത് സ്വാധീനം കുറയ്ക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. വിദേശികള്‍ക്ക് ജോലി ചെയ്യാന്‍ സാധ്യമാകുന്ന മേഖലകളില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. രാജ്യത്ത് കൊവിഡ് വ്യാപിച്ച വേളയില്‍ വിദേശികള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. രോഗ വ്യാപനത്തിന് കാരണം വിദേശകളാണ് എന്നായിരുന്നു ഒരു വിമര്‍ശനം.

ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

5

ഗള്‍ഫിലെ പല രാജ്യങ്ങളും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. സൗദി അറേബ്യ സ്വദേശിവല്‍ക്കരണം ശക്തമാക്കിയിട്ട് വര്‍ഷങ്ങളായി. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നടപടികള്‍. സമാനമായ നടപടികള്‍ തന്നെയാണ് കുവൈത്തും പിന്തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+