മലയാള സിനിമാ ലോകം കണ്ണുര്‍ സലീമിനെ വേണ്ടത്ര പരിഗണിച്ചില്ല
ദുബായ്: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗയകനാണ് അന്തരിച്ച പിന്നണി ഗായകന്‍ കണ്ണൂര്‍ സലീമെന്ന് കണ്ണൂര്‍ ചേബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് മഹേഷ് ചന്ദ്രബാലിക അഭിപ്രായപ്പെട്ടു. ദുബായില്‍ മുട്ടം സരിഗമ സംഘടിപ്പിച്ച സലീം അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മഹേഷ് ചന്ദ്ര ബാലിക.
ഒരു സമുദായത്തിന്റെ മാത്രമാണെന്ന് കരുതിയ മാപ്പിളപ്പാട്ടിനെ വിവിധ തലങ്ങളിലേക്ക് എത്തിക്കുവാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് കണ്ണൂര്‍ സലീമെന്നും എന്നാല്‍ മലയാള സിനിമാ ലോകം വേണ്ടത്ര രീതിയില്‍ സലീമിനെ ഉപയോഗിച്ചില്ലെന്നും മഹേഷ് അഭിപ്രായപ്പെട്ടു. തന്റെ കുടുംബത്തെ മുഴുവന്‍ സംഗീതത്തിന്റെ പാതയിലേക്ക് നയിക്കുന്നത് കേരളത്തില്‍ അപൂര്‍വ്വമാണെന്നും പ്രതേകിച്ച് മാപ്പിളപ്പാട്ട് ലോകത്ത് സലീമിന്റെ കുടുംബത്തെ പോലെ മറ്റൊരു കുടുംബത്തെ കാണാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ധേഹം വ്യക്തമാക്കി.

മുട്ടം സരിഗമ മുഖ്യ രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ ആഷിഖ്, സി.പി ജലീല്‍, ജാക്കി റഹ്മാന്‍, യാസര്‍ കോഴിക്കോട്, പ്രദീപ് കണ്ണൂര്‍, ഫിറോസ് പയ്യോളി, ബി.എ നാസര്‍, സുബൈര്‍ വെളിയോട്, മുജീബ് പേരാമ്പ്ര, അബ്ദുള്ളകുട്ടി ചേറ്റുവ, എസ്.പി മുഹമ്മദ് അമീര്‍ മലപ്പുറം, ഫക്കി ഹുസൈന്‍, ജിജോ ജേക്കബ് കോണിക്കല്‍, എസ്.കെ.പി ശംസുദ്ദീന്‍, സി.പി മുസ്തഫ, കെ.വി സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. സരിഗമ ജനറല്‍ സെക്രട്ടറി കെ.ടി.പി ഇബ്രാഹിം സ്വാഗതവും, സെക്രട്ടറി കെ.പി കമാല്‍ റഫീഖ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications