Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധിക്ക് നാട്ടിലേക്ക് തിരിച്ച കണ്ണൂര്‍ സ്വദേശി ദമാമില്‍ മരിച്ചു

റിയാദ്: പ്രവാസി ജീവിതത്തിന്റെ മടുപ്പില്‍ നിന്നും കുറേ പ്രതീക്ഷകളുമായി നാട്ടിലേക്ക് പോകാനിറങ്ങിയ മലയാളിക്ക് ദാരുണ അന്ത്യം. നാട്ടില്‍ അവധിക്ക് പോകാനായി ട്രെയിലറില്‍ ദമാമിലേക്ക് യാത്ര തിരിച്ച കണ്ണൂര്‍ ചെറുകുന്ന് സ്വദേശി വലിയ വളപ്പില്‍ നാരായണന്‍(51) എന്ന സതീശനാണ് മരിച്ചത്.

Read Also:സൗദി: ഉംറ തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 10 മരണം; പരിക്കേറ്റവരില്‍ ഇന്ത്യക്കാരും

നാരായണന്‍ യാത്ര ചെയ്ത ട്രെയിലറില്‍ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. ട്രെയിലര്‍ ഡ്രൈവറായ ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. ദമാമിലുള്ള സഹോദരനെയും സുഹൃത്തുക്കളെയും കണ്ട് നാട്ടിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. സുഹൃത്തായ ഷാജിയുടെ കൂടെ ട്രെയിലറിലാണ് യാത്ര തിരിച്ചത്.

Accident

തിങ്കളാഴ്ച അല്‍ഖര്‍ജില്‍ നിന്ന് ദമാമിലേക്കുള്ള യാത്രക്കിടെ രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ട്രെയിലര്‍ പിക്കപ്പ് വാനില്‍ ഇടിക്കുകയും രണ്ട് വാഹനങ്ങള്‍ക്കും തീ പിടിക്കുകയും ചെയ്തു. മറ്റൊരു ട്രെയിലറിനെ മറികടക്കുന്നതിനിടെയില്‍ പിക്കപ്പ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

രണ്ട് വാഹനങ്ങളും കത്തിയതോടെ ഡ്രൈവര്‍ ഷാജി ചാടി രക്ഷപ്പെട്ടെങ്കിലും നാരായണന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സംഭവ സ്ഥലത്ത് തന്നെ നാരായണന്‍ മരിക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ ഷാജിയെ റിയാദ് ശിഫയിലെ ഇബ്‌നു അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിക്കപ്പ് ഓടിച്ചിരുന്ന ഇത്യോപ്യക്കാരനും തല്‍ക്ഷണം മരിച്ചു. 25 വര്‍ഷമായി അല്‍ഖര്‍ജില്‍ ട്രെയിലര്‍ ഡ്രൈവറാണ് നാരായണന്‍. അങ്കണവാടി അധ്യാപികയായ ഉഷയാണ് ഭാര്യ. നാരായണിയാണ് അമ്മ. ബിഎസ്എഫ് ജവാനായ സുമേഷ്, ഷിധിന്‍, സ്വാതി എന്നിവര്‍ മക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+