ഇങ്ങനെയായാല്‍ പ്രവാസികള്‍ എന്ത് ചെയ്യും: ഗള്‍ഫിലേക്ക് മടങ്ങാനാവുന്നില്ല, ഇരുട്ടടി ടിക്കറ്റില്‍
അബുദാബി: മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി ഉയർന്ന വിമാന നിരക്ക്. വേനല്‍ അവധിക്ക് നാട്ടിലെത്തി തിരിച്ചു പോവാനിരിക്കുന്നവർക്കാണ് ഉയർന്ന നിരക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. ഗള്‍ഫില്‍ സ്കൂളുകള്‍ ഇന്നലെ തുറന്നുവെങ്കിലും ടിക്കറ്റ് നിരക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ പല കുടുംബങ്ങളും നാട്ടില്‍ തുടരുകയാണ്.
സമാനമായ രീതിയില്‍ വേനല്‍ അവധിയുടെ ആരംഭ സമയത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും വർധിച്ചിരുന്നു. അന്ന് ഒമാന്‍ വഴി ഉള്‍പ്പടെ ദീർഘനേരം യാത്ര ചെയ്തായിരുന്നു പലരും നാട്ടിലേക്ക് എത്തിയത്.

നാലുപേർ അടങ്ങുന്ന ഒരു കുടുംബത്തിന് കേരളത്തില്‍ നിന്നും ദുബായിലേക്ക് 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപവരെയാണ് ടിക്കറ്റ് നിരക്ക്. അബൂദാബിയിലേക്കാണ് പോവേണ്ടതെങ്കില്‍ നിരക്കില്‍ 5000- മുതല്‍ 10000 രൂപവരെ വർധനവുണ്ടാകും. ഒരാള്‍ക്ക് മാത്രമാണെങ്കില്‍ നാല്‍പ്പതിനായിരത്തോളം രൂപയാണ് ടിക്കറ്റ് നിരക്കായി വരുന്നത്.
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം

ഇത്രയും ഉയർന്ന തുക കൊടുത്ത് യാത്ര ചെയ്യാമെന്ന് വെച്ചാല്‍ തന്നെ നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കാന്‍ പാടാണ്. സാധാരണ ഗതിയില്‍ 4 മണിക്കൂർ മാത്രമാണ് യാത്രാ ദൈർഘ്യമുള്ളുവെങ്കിലും നിലവില്‍ യു എ ഇയിലേക്ക് കണക്ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്താലേ എത്താനാകൂ. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിരക്കും ഉയർന്ന് തന്നെ നില്‍പ്പാണ്.

കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000 രൂപയും നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെയുമാണെങ്കില്‍ ഖത്തറിലേക്ക് ഇത് 1.5 മുതൽ 4.2 ലക്ഷം രൂപ വരെയാണ്. ഒരാള്‍ക്ക് 35000 രൂപയും നല്‍കണം. ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ ഖത്തറിലേക്കുള്ള നിരക്ക് അടുത്ത മാസങ്ങളിലും ഉയർന്ന് തന്നെ നില്‍ക്കാനാണ് സാധ്യത.

മസ്കത്തിലേക്ക് ഒരാൾക്ക് 35,000 രൂപയും നാലംഗ കുടുംബത്തിനു കുറഞ്ഞത് 1.25 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. 1.7 ലക്ഷം മുതൽ 5.5 ലക്ഷം രൂപ വരെയാണ് ബഹ്റൈനിലേക്ക് നാലംഗ കുടുംബത്തിനുള്ള നിരക്ക്. ഒരാളുടെ നിരക്ക് 44000 രൂപ. സൌദി അറേബ്യയിലേക്കാണ് യാത്രയെങ്കില്‍ റിയാദിലേക്ക് കുടുംബത്തിന് 1.8 മുതൽ 9.4 ലക്ഷം രൂപ വരെയുമാണ് നിലവിലെ നിരക്ക്. ഒരാള്‍ക്ക് 50000 രൂപ.

കേരളത്തിലേക്കും തിരിച്ച് ഗള്‍ഫിലേക്കും പോകുന്ന യാത്രക്കാരിൽ നിന്ന് അമിതമായ വിമാനക്കൂലി ഈടാക്കുന്നത് പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ അതൃപ്തിയ്ക്കും രോഷത്തിനും ഇടയാക്കിയിട്ടുണ്ട്. ഓണാവധിക്ക് കേരളത്തിലേക്ക് എത്താന്‍ തീരുമാനിച്ചവരില്‍ പലരും യാത്ര മാറ്റിവെച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിപ്പിക്കുന്നതില്‍ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുതവണ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ആഭ്യന്തര, അന്തർദേശീയ മേഖലകളിൽ കോവിഡിന് ശേഷമുള്ള കാലയളവിൽ അമിതമായ വിമാന നിരക്ക് കുറയ്ക്കുന്നതിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അടിയന്തരമായ ഇടപെടല്‍ വേണെമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. ഉയർന്ന ടിക്കറ്റ് നിരക്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതികൾ റദ്ദാക്കുന്നതിലേക്ക് നയിച്ചതായി സംസ്ഥാനത്തെ ട്രാവൽ ഏജൻസികളും വ്യക്തമാക്കുന്നു.












Click it and Unblock the Notifications