തിരുവോണ നാളില്‍ മലയാളി അബുദാബിയില്‍ മരിച്ചു
അബുദാബി: തിരുവോണ നാളില്‍ മലയാളി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊച്ചി ബോള്‍ഗാട്ടി സ്വദേശി ജോളി ജോസഫാണ് മരിച്ചത്. മുളവുകാട് പൊന്നാരിമംഗലം കാനാട്ടിയില്‍ പരേതനായ ബെന്നി ഫ്രാന്‍സിസിന്റെ മകനാണ് 51 കാരനായ ഇദ്ദേഹം.
അബുദാബി നാഷണല്‍ പ്രിന്റിംഗ് സെന്ററില്‍ സെയില്‍സ് എക്സിക്യുട്ടീവായി പ്രവര്‍ത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്ത് എത്തിയ ശേഷം കുഴഞ്ഞുവീണ ജോളിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഹൃയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ നടക്കുന്ന പരിപാടികളിലൊക്കെ സജീവമായി പങ്കെടുക്കുന്നയാളായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്ത് അനുസ്മരിച്ചു.

ചിറ്റൂര്‍ കോത്തോരിത്തറ ദസ്മീന്‍ ആണ് ഭാര്യ. ഡേവിഡ്, ദാരിയ, ദാനിയ, ഡയാന എന്നിവര്‍ മക്കളാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications