ദുബൈയിൽ മലയാളിക്ക് വീണ്ടും ഭാഗ്യ സമ്മാനം, നാസറുദ്ദീനെ തേടിയെത്തിയത് 8 കോടി
ദുബൈ: മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം തേടിയെത്തിയത് മലയാളിയെ. ദുബൈ വിമാനത്താവളത്തില്‍ വെച്ച് ഇന്ന് നടന്ന 400-ാം സീരിസ് നറുക്കെടുപ്പിലാണ് സ്വപ്ന സമ്മാനത്തിന്റെ നറുക്ക് മലയാളിയെ തേടിയത്.10 ലക്ഷം ഡോളറിന്റെ (എട്ട് കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അര്‍ഹനായത് മലയാളിയായ മുഹമ്മദ് നാസറുദ്ദീനാണ്.
ഓഗസ്റ്റ് 31ന് ഓണ്‍ലൈനിലൂടെ എടുത്ത 3768 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ 8 വർഷമായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള മുഹമ്മദ് നാസറുദ്ദീൻ ഇത്തവണ 400-ാം സീരിസ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകളാണ് എടുത്തിരുന്നത്.

തൻറെ കുടുംബത്തിന്റെ ജീവിതം മാറി മാറിഞ്ഞ നിമിഷമാണ് കഴിഞ്ഞെതെന്ന് നാസറുദ്ദീൻ പ്രതികരിച്ചു. ഖത്തറിൽ ഒരു ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് നാസറുദ്ദീനെ തേടി ഭാഗ്യ വിളിയെത്തിയത്. യാത്രയിലായിരുന്നതു കൊണ്ട് അദ്ദേഹത്തിന് നറുക്കെടുപ്പ് തത്സമയം കാണാന്‍ കഴിഞ്ഞിരുന്നില്ല. ദുബൈ ഡ്യൂട്ടി ഫ്രീക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവർക്കും അദേഹം നന്ദി അറിയിച്ചു.
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിൽ ഏറ്റവുമധികം പങ്കെടുക്കുന്നവരും ഇതുവരെ സമ്മാനം ലഭിച്ചിട്ടുള്ളവരില്‍ ഏറ്റവുമധികം പേരും ഇന്ത്യക്കാര്‍ തന്നെ.1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 196-ാമത്തെ ഇന്ത്യക്കാരനാണ് നാസറുദ്ദീന്‍. ഇതുവരെയുള്ള നറുക്കെടുപ്പുകളിലൂടെ ആകെ 400 മില്യന്‍ ഡോളറിന്റെ സമ്മാനം വിതരണം ചെയ്തു കഴിഞ്ഞതായി ദുബൈ ഡ്യൂട്ടി ഫ്രീ സി ഇ ഒയും എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ കോം മക്ലോഗിന്‍ പറഞ്ഞു.47 രാജ്യങ്ങളില്‍ നിന്നുള്ള വിജയികളുടെ ജീവിതങ്ങൾ ദുബൈ മില്യനയര്‍ നറക്കെടുപ്പ് മാറ്റി മറിച്ചിട്ടുണ്ടെന്നും അദേഹം അറിയിച്ചു.
അതേസമയം മില്ലേനിയം നറുക്കെടുപ്പിന് പുറമെ ഇന്ന് നടന്ന ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലും ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരിയെയാണ്. മുംബൈ സ്വദേശിനിയായ നഹീദ് പാണ്ഡെയാണ് ബിഎംഡബ്ല്യു ആർ നൈന്‍ ടി അർബൻ ജി/എസ് (ഇംപീരിയൽ ബ്ലൂ മെറ്റാലിക്) മോട്ടോർബൈക്ക് സ്വന്തമാക്കിയത്. 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന ആളാണ് ഇവർ. മൂന്ന് കുട്ടികളുണ്ട്. ഓഗസ്റ്റ് 29ന് മുംബൈയിലേക്കുള്ള യാത്രയ്‍ക്കിടെയാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...












Click it and Unblock the Notifications