Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്‌റൈനില്‍ പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു

മനാമ: പ്രവാസി മലയാളി ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. സച്ചിന്‍ സാമുവല്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ എറണാകുളം സ്വദേശിയാണ്. 39 വയസ്സായിരുന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്നു സച്ചിന്‍.

1

ദുബായില്‍ നിന്ന് അടുത്തിടെയാണ് ബഹ്‌റൈനിലെത്തിയത്. രാത്രി പതിനൊന്ന് മണിയോടെ സല്‍മാന്‍ മെഡിക്കല്‍ കോംപ്ലക്‌സിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചതെന്നും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് ഔദ്യോഗികമായി പറയുന്നത്.

അതേസമയം ഒരു മാസത്തിനിടെ സ്വിമ്മിങ് പൂളില്‍ മരിക്കുന്നത് ഒരു മാസത്തിനിടെ രണ്ടാമത്തെയാളാണ്. ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെ സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയിലാണ് സച്ചിനെ കണ്ടെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. തുബ്ലിയിലെ റെസിഡെന്‍ഷ്യന്‍ ഏരിയയിലായിരുന്നു കുടുംബസമേതം സച്ചിന്‍ താമസിച്ചിരുന്നത്.ഭാര്യയും രണ്ട് മക്കളുമാണ് ഒപ്പം താമസിച്ചിരുന്നത്.

സച്ചിന് നീന്തല്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. രാത്രി ഭക്ഷണവും കഴിച്ച ശേഷമായിരുന്നു ഇയാള്‍ നീന്താനായി പൂളിലേക്ക് പോയത്. പുതുതായി വന്ന താമസ സ്ഥലത്ത് പക്ഷേ ആദ്യമായിട്ടാണ് സച്ചിന്‍ പൂളില്‍ നീന്താനായി പോയത്. ഇതിനിടെയാണ് ദാരുണമായ മരണം സംഭവിക്കുന്നത്.

ഏതോ ഒരാള്‍ പൂളില്‍ അനക്കമില്ലാതെ കിടക്കുന്നുവെന്ന് കുട്ടികളാണ് മുതിര്‍ന്നവരാണ് വിവരമറിയിച്ചത്. ഇവര്‍ രാത്രി സൈക്കിള്‍ ചവിട്ടുന്നത് കൊണ്ട് മാത്രമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത്. ആളുകള്‍ ഓടിക്കൂടി സച്ചിന് പ്രാഥമിക ശ്രുശ്രൂഷ നല്‍കുകയും, ആംബുലന്‍സ് വിളിച്ച് വരുത്തുകയും ചെയ്തു.

എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ

അതേസമയം മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തെ മലയാളിയായ സിദ്ധാര്‍ത്ഥ് സജീവും സമാനമായ രീതിയില്‍ മരിച്ചിരുന്നു.

സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+