Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ അമ്മയെ തെറിവിളിച്ചു, സഹപ്രവര്‍ത്തകനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് കൊന്നു

മദ്യലഹരിയില്‍ അമ്മയെ തെറിവിളിച്ചു, സഹപ്രവര്‍ത്തകനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് കൊന്നു

ദുബായ്: മദ്യലഹരിയില്‍ അമ്മയെയും സഹോദരിമാരെയും തെറിവിളിച്ച സഹപ്രവര്‍ത്തകനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് കൊന്ന യുവാവിന് 10 വര്‍ഷം തടവ്. 30കാരനായ ഇയാളെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടു. ഇന്ത്യക്കാരനായ യുവാവാണ് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ ക്രൂരമായി കൊന്നത്.

ദിലീപിന്‍റെ സുരക്ഷ, വഴിയൊരുക്കിയത് ആ കൂടിക്കാഴ്ച, നേരില്‍ കണ്ട് പറഞ്ഞു... അവരുടെ ലക്ഷ്യം മറ്റൊന്ന്
കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് ജബല്‍ അലിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നിര്‍മാണത്തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ശേഷം ഒന്നിച്ചിരുന്ന് മദ്യപിച്ചുകൊണ്ടിരിക്കെ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തര്‍ക്കം രൂക്ഷമായപ്പോള്‍ തെറിവിളിയായി. ഇതിനിടെയാണ് യുവാവിന്റെ അമ്മയെയും സഹോദരിമാരെയും ഇയാള്‍ തെറിവിളിച്ചത്. നല്ല മദ്യലഹരിയിലായാരുന്നു ആ സമയത്ത് ഇയാള്‍. തെറിവിളി ഇന്ത്യക്കാരന് സഹിച്ചില്ല. ദേഷ്യം അടക്കാനാവാതെ സഹപ്രവര്‍ത്തകനെ കൈകളില്‍ പിടിച്ച് വലിച്ചിഴച്ച് ജനലിന് സമീപത്തേക്ക് കൊണ്ടുവന്നശേഷം അതുവഴി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇയാള്‍ താഴേക്ക് വീഴുന്നത് നോക്കി നിന്ന യുവാവ് വിവരം പോലിസിനെയോ മറ്റോ അറിയിക്കാതെ ഉറങ്ങാന്‍ കിടക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

arrest

ജനലിന്റെ അടുത്തേക്ക് വലിച്ചുകൊണ്ടു പോവുമ്പോള്‍ സുഹൃത്ത് യാതൊരു ചെറുത്തുനില്‍പ്പും പ്രകടിപ്പിച്ചിരുന്നില്ലെന്ന് യുവാവ് പോലിസിനോട് പറഞ്ഞു. കാരണം ചെറുത്തുനില്‍ക്കാന്‍ കഴിയാത്ത വിധം മദ്യലഹരിയിലായിരുന്നു ഇയാള്‍. യുവാവും വെള്ളമടിച്ചിരുന്നുവെങ്കിലും താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യത്തെക്കുറിച്ച് ഇയാള്‍ക്ക് നല്ലബോധ്യമുണ്ടായിരുന്നതായും പോലിസ് കണ്ടെത്തി. ജനലിലൂടെ താഴേക്ക് പതിച്ച യുവാവ് ഉടന്‍ തന്നെ മരണപ്പെട്ടു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായതെന്ന് പോലിസ് അറിയിച്ചു. കെട്ടിടത്തിന്റെ താഴെയുണ്ടായിരുന്ന തൊഴിലാളികള്‍ വിവരമറിയിച്ച് പോലീസെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+