കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്‍റെ സുരക്ഷ... ഞെട്ടിക്കുന്ന വിവരങ്ങള്‍, അവര്‍ താരത്തെ നേരില്‍ കണ്ടു, പക്ഷെ ലക്ഷ്യം മറ്റൊന്ന്

ഗോവയില്‍ നിന്നുള്ള സ്വകാര്യ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കുന്നത്

  • By Desk
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന് സ്വകാര്യ സുരക്ഷാ ഏജന്‍സി സുരക്ഷയൊരുക്കിയതാണ് ഇപ്പോഴത്തെ വിവാദ സംഭവം. ഇതേക്കുറിച്ച് നടന്റെ വിശദീകരണവും കഴിഞ്ഞ ദിവസം പോലീസ് തേടിയിരുന്നു.

ഗോവയില്‍ നിന്നുള്ള തണ്ടര്‍ഫോഴ്‌സെന്ന സുരക്ഷാ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടു കൂടുതുല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. ദിലീപ് ആവശ്യപ്പെടാതെ തണ്ടര്‍ ഫോഴ്‌സ് സുരക്ഷയൊരുക്കിയതാവാമെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യമായി കേരളത്തിലെത്തുന്നത്

ആദ്യമായി കേരളത്തിലെത്തുന്നത്

തണ്ടര്‍ഫോഴ്‌സെന്ന സുരക്ഷാ ഏജന്‍സി ആദ്യമായി കേരളത്തിലെത്തിയത് തൃശൂര്‍ പാലിയേക്കര ടോളില്‍ ജീവനക്കാര്‍ക്കു സുരക്ഷയൊരുക്കുന്നതിനു വേണ്ടിയായിരുന്നു. ഇതിനെ തുടര്‍ന്നു തൃശൂരില്‍ അവര്‍ ഓഫീസും തുറന്നു.

ദിലീപ് ആവശ്യപ്പെട്ടിട്ടില്ല?

ദിലീപ് ആവശ്യപ്പെട്ടിട്ടില്ല?

ദിലീപിന് സുരക്ഷയൊരുക്കിയത് താരം ആവശ്യപ്പെട്ടിട്ട് അല്ലെന്നാണ് ഏജന്‍സിയുമായി അടുത്ത ബന്ധമുള്ളവര്‍ നല്‍കുന്ന സൂചന.

ബിസിനസ് വിപുലപ്പെടുത്തുക ലക്ഷ്യം

ബിസിനസ് വിപുലപ്പെടുത്തുക ലക്ഷ്യം

സെലിബ്രിറ്റിയായ ദിലീപിന് സുരക്ഷയൊരുക്കി അതിലൂടെ കൂടുതല്‍ പ്രശസ്തി നേടി കേരളത്തില്‍ ബിസിനസ് വിപുലമാക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും സംശയിക്കുന്നു.

 ദിലീപിനെ നേരില്‍ വന്നു കണ്ടു

ദിലീപിനെ നേരില്‍ വന്നു കണ്ടു

തണ്ടര്‍ ഫോഴ്‌സിന്റെ ഉടമ ദിലീപിനെ നേരില്‍ വന്നു കണ്ടതായും സുരക്ഷ ചുമതല തങ്ങള്‍ക്കു നല്‍കണമന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും മനോരമ ഓണ്‍ലൈന്‍ പറയുന്നു.

 ദിലീപിന് സമ്മാനവും നല്‍കി

ദിലീപിന് സമ്മാനവും നല്‍കി

ദിലീപിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വലിയൊരു വിളക്കും ഇവര്‍ സമ്മാനമായി നല്‍കിയെന്നാണ് വിവരം. സുരക്ഷാ ഏജന്‍സിയിലെ പലരും വിമുക്ത ഭടന്‍മാരാണ്.

തോക്ക് കൈവശം വയ്ക്കാം

തോക്ക് കൈവശം വയ്ക്കാം

തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ജീവനക്കാര്‍ക്കുണ്ട്. ഈ ലൈസന്‍സ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. ഹരിയാനയടക്കം ലൈസന്‍സ് ലഭിക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ ഇതു സംഘടിപ്പിച്ചതെന്നും സൂചനയുണ്ട്.

ഉടമ ഗോവയിലേക്ക് മടങ്ങി

ഉടമ ഗോവയിലേക്ക് മടങ്ങി

ദിലീപിനു സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതോടെ തണ്ടര്‍ ഫോഴ്‌സിന്റെ ഉടമ അനില്‍ നായര്‍ ഗോവയിലേക്കു തിരിച്ചുപോയെന്നാണ് വിവരം.

ഏജന്‍സി പ്രതിരോധത്തില്‍

ഏജന്‍സി പ്രതിരോധത്തില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ നേരത്തേ ഗോവയില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ക്ക് സുരക്ഷാ ഏജന്‍സിയുമായി നേരത്തേ പരിചയമുണ്ടായിരുന്നുവെന്നുമുള്ള തരത്തില്‍ ചില ചാനലുകളില്‍ വാര്‍ത്ത വന്നത് ഏജന്‍സിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 ബിജെപിയുമായി ബന്ധം

ബിജെപിയുമായി ബന്ധം

ബിജെപിയുടെ ദക്ഷിണേന്ത്യന്‍ സെല്ലിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന വ്യക്തി കൂടിയാണ് തണ്ടര്‍ ഫോഴ്‌സ് ഏജന്‍സിയുടെ ഉടമയായ അനില്‍ നായര്‍.

ദിലീപിന്റെ വിശദീകരണം

ദിലീപിന്റെ വിശദീകരണം

സുരക്ഷാ ഏജന്‍സിയുമായി ബന്ധപ്പെട്ടു വിശദീകരണം തേടി പോലീസ് ദിലീപിനു നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ച താരം ഇതിനു വിശദീകരണം നല്‍കുകയും ചെയ്തു.

സുരക്ഷാ ഭീഷണിയെന്ന് താരം

സുരക്ഷാ ഭീഷണിയെന്ന് താരം

കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ദിലീപ് പോലീസിനു നല്‍കിയ വിശദീകണത്തിലുള്ളത്.

താന്‍ നിയോഗിച്ചതല്ല

താന്‍ നിയോഗിച്ചതല്ല

തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു പറയുമ്പോഴും സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി താന്‍ നിയോഗിച്ചിട്ടില്ലെന്നും ദിലീപ് പോലീസിനെ അറിയിച്ചിരുന്നു.

ഭീഷണി ആരില്‍ നിന്ന്

ഭീഷണി ആരില്‍ നിന്ന്

ആരില്‍ നിന്നാണ് തനിക്കു സുരക്ഷാ ഭീഷണിയുള്ളതെന്ന് ദിലീപ് കൃത്യമായി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തനിക്കെതിരേ കേസ് നല്‍കിയവരാണ് ഇതിനു പിന്നിലെന്ന് ദിലീപ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നോട്ടീസ് അയക്കാന്‍ കാരണം

നോട്ടീസ് അയക്കാന്‍ കാരണം

കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപ് എന്തു സാഹചര്യത്തിലാണ് സുരക്ഷാ ഏജന്‍സിയെ സുരക്ഷാച്ചുമതല ഏല്‍പ്പിച്ചതെന്ന ചോദ്യമുന്നയിച്ചാണ് പോലീസ് താരത്തിന് നോട്ടീസ് അയച്ചത്.,

English summary
Dileep did not approach Thunder force for security reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X