ഒരു വര്‍ഷം നീണ്ട ലൈംഗിക പീഡനം; പാക് യുവാവ് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു
ദുബായ്: ഒരു വര്‍ഷത്തോളം നീണ്ട ലൈംഗിക ചൂഷണത്തിന് ശേഷം പീഡനം സഹിക്കവയ്യാതെ പാകിസ്താന്‍ യുവാവ് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. കഴിഞ്ഞ സപ്തംബറിലായിരുന്നു സംഭവം. 22 വയസുള്ള പാക് പൗരനാണ് സ്വന്തം നാട്ടുകാരന്‍ കൂടിയായ സഹപ്രവര്‍ത്തകന്റെ പ്രകൃതിവിരുദ്ധ പീഡനം സഹിക്കാനാവാതെ കുത്തിക്കൊന്നത്.
അവിഹിത ഗര്‍ഭം; ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന ഫിലിപ്പിനോ വേലക്കാരി അറസ്റ്റില്‍
ഒരു ദിവസം ജോലി കഴിഞ്ഞ് രാത്രി 11 മണിക്ക് അല്‍ ഖൂസിലൂടെ നടന്നുപോകവെ സഹപ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ച ഉടന്‍ തന്റെ താമസ സ്ഥലത്തെത്താന്‍ 22കാരനോട് ആവശ്യപ്പെടുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനാണ് തന്നെ വിളിച്ചതെന്നു മനസ്സിലാക്കിയ ഇയാള്‍ കുപിതനായി അവിടെയുള്ള കടയില്‍ കയറി 22 ദിര്‍ഹനം നല്‍കി കത്തി വാങ്ങി. താമസ സ്ഥലത്തെ പാര്‍ക്കിങ് ഏരിയയില്‍ എത്തിയ യുവാവ് തന്നെ കാത്തിരിക്കുന്ന സുഹൃത്തിനെ കണ്ടു. കൈയില്‍ പിടിച്ച് സെക്‌സിനായി താമസസ്ഥലത്തേക്ക് ക്ഷണിച്ചെങ്കിലും താല്‍പര്യമില്ലെന്ന് പറഞ്ഞ പലതവണ ഒഴിഞ്ഞുമറാന്‍ ശ്രമിച്ചു. പക്ഷേ, സുഹൃത്തിന് വിടാന്‍ ഭാവമില്ലായിരുന്നു. വസ്ത്രത്തില്‍ പിടിച്ചു വലിച്ചപ്പോള്‍ പ്രകോപിതനായ യുവാവ് കയ്യില്‍ കരുതിയ കത്തിയെടുത്ത് സഹപ്രവര്‍ത്തകനെ കുത്തി.

നെഞ്ചിലും വയറിലുമായി പല തവണ കുത്തേറ്റ ഇയാള്‍ രക്തം വാര്‍ന്ന് ഒന്നുരണ്ടടി നടന്ന ശേഷം കുഴഞ്ഞ് നിലത്തിരുന്നു. ചെയ്തുപോയ അബദ്ധം യുവാവ് തിരിച്ചറിയുമ്പോഴേക്ക് വൈകിപ്പോയിരുന്നു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന ഇയാളുടെ പിറകിലിരുന്ന് യുവാവ് ക്ഷമാപണം നടത്തുന്നതാണ് അതുവഴി പോവുകയായിരുന്ന പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ പോലിസിനെ വിളിച്ചു. പോലിസ് വാഹനം വരുന്നത് കണ്ട യുവാവ് കത്തി വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്തുടര്‍ന്ന പോലിസ് ഇയാളെ പിടികൂടി. പാര്‍ക്ക് ചെയ്തിരുന്ന ബസ്സുകള്‍ക്കിടയിലേക്ക് വലിച്ചറിഞ്ഞ കത്തി കണ്ടെടുക്കുകയും ചെയ്തു. അതിവേഗത്തില്‍ ശ്വാസമെടുക്കുകയായിരുന്ന യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചു. മനപൂര്‍വ്വം കൊലപ്പെടുത്തിയതല്ലെന്നും സ്വയരക്ഷയ്ക്കു വേണ്ടിയാണ് ചെയ്തതെന്നുമായിരുന്നു പ്രതിയുടെ വാദം. പ്രതിയെ കഴിഞ്ഞ ഒരു വര്‍ഷമായി കൊല്ലപ്പെട്ടയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ പീഡനം. കേസ് ഡിസംബര്‍ 31ന് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications