സൗദി: അമ്മയെ കൊന്ന ശേഷം മകന്‍ ഉംറയ്ക്ക് പോയി
റിയാദ്: തീര്‍ഥാടനങ്ങള്‍ നടത്തുന്നതും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുന്നതും പലപ്പോഴും മനസിന് ശാന്തിയും സമാധാനവും ലഭിയ്ക്കുന്നതിന് വേണ്ടിയാണ്. ഇത്തരത്തില്‍ ഏറെ പരിപാവനമായി കണക്കാക്കപ്പെടുന്ന തീര്‍ഥാടനങ്ങളാണ് ഹജ്ജും ഉംറയും. എന്നാല്‍ സൗദിയില്‍ 27കാരനായ യുവാവ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ ശേഷം ഉംറയ്ക്ക് പോയി. മക്കയില്‍ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
മയക്കുമരുന്നിന് അടിമയാണ് യുവാവ്. തന്റെ അമ്മയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു ഇയാള്‍. കൊലപാതകത്തിന് ശേഷം പ്രതി നേരേ പോയത് ഉംറയ്ക്കായിരുന്നു. കര്‍മ്മങ്ങള്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

ജിദ്ദയിലാണ് യുവാവും അമ്മയും താമസിച്ചിരുന്നത്. അമ്മയെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. അതിരാവിലെ അമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് യുവാവ് ഉംറയ്ക്ക് പോയത്. കൊലയ്ക്ക് പ്രേരിപ്പിച്ച ഘടകങ്ങളെപ്പറ്റി പൊലീസ് അന്വേഷിയ്ക്കുകയാണ്.












Click it and Unblock the Notifications