കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; യുവാവ് പിഴയൊടുക്കേണ്ടി വന്നത് 50,000 ദിര്‍ഹം!

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു, യുവാവ് പിഴയൊടുക്കേണ്ടി വന്നത് 50,000 ദിര്‍ഹം

  • By Desk
Google Oneindia Malayalam News

അബുദാബി: തന്റെ സഹപ്രവര്‍ത്തകയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച ഏഷ്യന്‍ യുവാവിന് അബുദാബി കോടതി പിഴ വിധിച്ചത് അരലക്ഷം ദിര്‍ഹം അഥവാ ഒന്‍പത് ലക്ഷത്തോളം രൂപ! തന്റെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് മോശമായ രീതിയിലുള്ള ടെക്‌സ്റ്റ് മെസേജ് ലഭിച്ച യുവതി പോലിസില്‍ പരാതിപ്പെട്ടതോടെയാണ് സംഗതികളുടെ തുടക്കം. അശ്ലീല സന്ദേശം വന്ന മൊബൈലിന്റെ ഉടമയെ ഉടന്‍ തന്നെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. സ്ത്രീയുടെ അതേ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവായിരുന്നു അറസ്റ്റിലായത്. എന്നാല്‍ യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാളല്ല യുവതിക്ക് സന്ദേശമയച്ചതെന്ന് പോലിസിന് ബോധ്യമാവുകയായിരുന്നു. താന്‍ മെസേജ് അയച്ചിട്ടില്ലെന്നും തന്റെ ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിച്ചതാവാമെന്നും പോലിസിനോട് ഇയാള്‍ പറഞ്ഞു.

ദുബായില്‍ യുവതി സൗദി യുവാവിനെ വശീകരിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി; പിന്നീട് സംഭവിച്ചത്!
ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് ഇരുവരുടെയും കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഏഷ്യന്‍ യുവാവാണ് സന്ദേശത്തിന് പിന്നിലെന്ന് പോലിസിന് മനസ്സിലായത്. ഇയാള്‍ സുഹൃത്ത് അറിയാതെ അയാളുടെ ഫോണ്‍ ഉപയോഗിച്ച് യുവതിക്ക് അശ്ലീലസന്ദേശങ്ങള്‍ അയക്കുകയായിരുന്നുവെന്ന് പോലിസിന് ബോധ്യമായി. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തതായി സമ്മതിക്കുകയും ചെയ്തു.

അപകടമുണ്ടായാല്‍ പോലിസിനെ നിങ്ങള്‍ വിളിക്കേണ്ട; വാഹനം സ്വയം വിളിച്ചോളുംഅപകടമുണ്ടായാല്‍ പോലിസിനെ നിങ്ങള്‍ വിളിക്കേണ്ട; വാഹനം സ്വയം വിളിച്ചോളും

phone

അബുദാബി ക്രിമിനല്‍ കോടതിയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയ യുവാവിന് 50,000 ദിര്‍ഹം പിഴ ചുമത്തിയത്. യുവതിക്ക് അശ്ലീലസന്ദേശമയച്ചതിനു പുറമെ, ആള്‍ മാറാട്ടം നടത്തി, മറ്റൊരാളുടെ അനുവാദമില്ലാതെ മൊബൈല്‍ ഫോണ്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് പോലിസ് ഇയാള്‍ക്കു മേല്‍ ചുമത്തിയത്. സ്വന്തം സഹപ്രവര്‍ത്തകനില്‍ നിന്ന് ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് യുവതിക്ക് വലിയ മാനസിക സംഘര്‍ഷവും പ്രശ്‌നങ്ങളും നേരിടേണ്ടിവന്നതായി അവരുടെ അഭിഭാഷക ഖദീജ അല്‍ മര്‍സൂഖി പറഞ്ഞു. ഇയാളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അഭിഭാഷക അറിയിച്ചു.
English summary
A man who used the mobile phone of his colleague to send insulting and abusive text messages to their female workmate has been fined Dh50,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X