ദുബായില്‍ യുവതി സൗദി യുവാവിനെ വശീകരിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി; പിന്നീട് സംഭവിച്ചത്!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: 22കാരിയായ നൈജീരിയന്‍ യുവതി ദുബായ് സന്ദര്‍ശനത്തിനെത്തിയ സൗദി യുവാവിനെ വശീകരിച്ച് ഹോട്ടല്‍ മുറിയിലെത്തിച്ചു. യൂറോപ്യന്‍ യുവതിയെന്ന് ചാറ്റ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെടുത്തിയ നൈജീരിയക്കാരി 500 ദിര്‍ഹമിന് കച്ചവടവുമുറപ്പിച്ച ശേഷമയിരുന്നു ഇത്. പറഞ്ഞതനുസരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ സൗദി യുവാവ് യൂറോപ്യന്‍ യുവതിക്ക് പകരം കണ്ടത് നൈജീരിയക്കാരിയെ. ചതി മനസ്സിലാക്കിയ യുവാവ് ലൈംഗികബന്ധത്തിന് താല്‍പര്യമില്ലെന്നറിയിച്ചതോടെ യുവതിയുടെ മട്ട് മാറി. പണം തരാതെ തിരികെ പോവാനാവില്ലെന്ന് യുവതി പറഞ്ഞു. അപ്പോഴേക്കും യുവതിയുടെ തട്ടിപ്പുസംഘത്തില്‍പ്പെട്ട രണ്ട് യുവാക്കളും റൂമിലെത്തി.

യുവാവിനെ മര്‍ദ്ദിച്ച ശേഷം കൈയിലുണ്ടായിരുന്ന പണവും വാച്ചും കൊള്ളയടിച്ചു. നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നഗ്നനാക്കി. യുവതി അയാളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പോലിസിനെ അറിയിച്ചാല്‍ സോഷ്യല്‍ മീഡിയ വഴി ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അതിനു ശേഷമാണ് ഹോട്ടല്‍ മുറി വിടാന്‍ യുവാക്കളും യുവതിയും ചേര്‍ന്ന് അനുവദിച്ചത്.

വയനാട്ടില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന സ്വര്‍ണം

men

കാലിഫോര്‍ണിയയില്‍ കാട്ടുതീ, 10 മരണം, പ്രദേശത്ത് അടിയന്തിരാവസ്ഥ

നാണക്കേട് ഭയന്ന് യുവാവ് പോലിസില്‍ പരാതി നല്‍കില്ലെന്നായിരുന്നു തട്ടിപ്പുസംഘത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഭീഷണി വകവയ്ക്കാതെ ഉണ്ടായ സംഭവം യുവാവ് അല്‍റഫാ പോലിസിനെ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോലിസ് പ്രതികളെ മന്‍ഖൂല്‍ ഏരിയയില്‍ വച്ച് പിടികൂടുകയും ചെയ്തു. വിസിറ്റ് വിസയിലെത്തിയ യുവതിയുടെ സ്ഥിരം തട്ടിപ്പുരീതിയാണിതെന്ന് പോലിസിന്റെ ചോദ്യം ചെയ്യലില്‍ മനസ്സിലായി. പലരും ഈ രീതിയില്‍ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും മാനക്കേട് ഭയന്ന് സംഭവം പുറത്തുപറയാറില്ല.

500 ദിര്‍ഹമിന് ലൈംഗികബന്ധത്തിന് സമ്മതിച്ച് റൂമിലെത്തിയ ശേഷം യുവാവിന്റെ മനസ്സ് മാറുകയായിരുന്നുവെന്നും സെക്‌സ് ചെയ്തില്ലെങ്കിലും പണം വേണമെന്ന് താന്‍ വാശിപിടിക്കുകയുമായിരുന്നുവെന്ന് യുവതി പോലിസിനോട് സമ്മതിച്ചു. 500 ദിര്‍ഹം കൂലിയിനത്തില്‍ വാങ്ങിയതിനു പുറമെ ഇയാളുടെ കൈയിലുണ്ടായിരുന്ന 500 ദിര്‍ഹമും വാച്ചും തങ്ങള്‍ പിടിച്ചുവാങ്ങിയതായും യുവതി പറഞ്ഞു.

യുവതി നേരത്തേ പറഞ്ഞുറപ്പിച്ചതനുസരിച്ചാണ് തങ്ങള്‍ ഹോട്ടലിലെത്തിയതെന്ന് തട്ടിപ്പു സംഘത്തിലെ യുവാക്കള്‍ പോലിസിനോട് പറഞ്ഞു. സൗദി യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോഴാണ് യുവതി തങ്ങളെ വിളിച്ചത് പ്രകാരം മുറിയിലെത്തിയതെന്നും ഇവര്‍ പറഞ്ഞു. യുവാവിന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവതിയുടെ മൊബൈല്‍ പോലിസ് പിടിച്ചെടുത്തു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, സ്വകാര്യത നശിപ്പിക്കാന്‍ ശ്രമിച്ചു, കൊള്ളചെയ്തു, യുവാവിനെ ആക്രമിച്ചു, ഭീഷണിപ്പെടുത്തി, വഞ്ചിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ പോലിസ് ചുമത്തിയിരിക്കുന്ന്ത്.

English summary
A 22-year-old woman allegedly lured a man into her hotel apartment, where two of her male friends assaulted him and stole his cash and watch, a Dubai court has heard

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്