ശെയ്ഖ് സായിദ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ പൗരനെ രക്ഷപ്പെടുത്തി
അബൂദാബി: അബൂദബിയിലെ പ്രസിദ്ധമായ ശെയ്ഖ് സായിദ് പാലത്തിനു മുകളില്‍ നിന്ന് താഴേക്കു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യു.എ.ഇ പൗരനെ പോലിസ് രക്ഷപ്പെടുത്തി. പോലിസ് സമയോചിതമായ ഇടപെടലിലൂടെ 22 കാരനായ ഇമാറാത്തിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അബൂദബി പോലിസിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആത്മഹത്യാശ്രമം അരങ്ങേറിയത്.
ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: മൂന്നു പേര്‍ പിടിയില്‍
യു.എ.ഇ സ്വദേശിയായ യുവാവ് പാലത്തിന്റെ ഇരുമ്പ് തൂണില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രികനാണ് വിവരം പോലിസിനെ അറിയിച്ചത്. ഉടന്‍ പോലിസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും യുവാവ് തൂണിന്റെ മുകളിലെത്തിക്കഴിഞ്ഞിരുന്നു. താഴെ സുരക്ഷാ സന്നാഹങ്ങളൊരുക്കിയ ശേഷം യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് പോലിസ് ചെയ്തത്. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പോലിസിന്റെ നീക്കം വിജയം കാണുകയായിരുന്നു. ബലപ്രയോഗമൊന്നുമില്ലാതെ താഴെയിറങ്ങിയ യുവാവിന് ആവശ്യമായ ചികില്‍സലഭ്യമാക്കുകയും തൊട്ടടുത്ത പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. യുവാവ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതായി പോലിസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പാലത്തിനു മുകളില്‍ കയറിയത്.
യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന സമയത്ത് പാലത്തിലേക്കുള്ള എല്ലാ റോഡുകളും പോലിസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയുണ്ടായി. രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു പോലിസ് ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യുവാവിനെ രക്ഷിച്ച ശേഷമാണ് പാലം വീണ്ടും ഗതാഗതത്തിനായി തുറന്നത്. അറബ് നാടുകളിലെ സ്വദേശികള്‍ക്കിടയില്‍ പൊതുവെ ആത്മഹത്യകള്‍ കുറവായാണ് കാണപ്പെടുന്നത്. പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വിരളമല്ലെങ്കിലും അറബ് പൗരന്‍മാര്‍ ഇത്തരം രീതികളില്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്.


Click it and Unblock the Notifications