ഈ വജ്രത്തിന്റെ വില 'വെറും 37 കോടി': അപൂർവ്വയിനം എനിഗ്മ ദുബൈയില്‍, ഇനി ലേലത്തിലേക്ക്
ദുബായ്: 555 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട് ആദ്യമായി യുഎഇയില്‍ പ്രദർശനത്തിന് വെച്ചു. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുതാണ് ഇത്. ഉൽക്കാശിലയോ ഛിന്നഗ്രഹമോ ഭൂമിയിൽ പതിച്ചതിനെ തുടർന്നുണ്ടായ വജ്രമാണ് ഇതെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. ഏറ്റവും വലിയ കട്ട് ഡയമണ്ട് വിൽപ്പനയ്‌ക്ക് മുന്നോടിയായി തിങ്കളാഴ്ച പെതുജനങ്ങള്‍ക്കായി പ്രദർശിപ്പിക്കുകയായിരുന്നു.
ഇതാദ്യമായാണ് പൊതുജനങ്ങള്‍ക്ക് ഈ വജ്രം നേരിട്ട് കാണാന്‍ സാധിക്കുന്നത്. ഏകദേശം അഞ്ച് ദശലക്ഷം ഡോളറാണ് ഈ അപൂർവ്വയിനം വജ്രത്തിന്റെ വിലയായി കണക്കാക്കുന്നത്. എനിഗ്മ എന്ന് പേരിട്ടിരിക്കുന്ന കാർബനാഡോ വജ്രം യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.

2.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്കാശിലയോ ഛിന്നഗ്രഹമോ ഭൂമിയിൽ പതിച്ചപ്പോഴാണ് ഈ വജ്രം രൂപപ്പെട്ടെതെന്നാണ് കരുതുന്നതെന്നാണ് സോത്ത്ബിയുടെ ലേല ഹൗസ് ജ്വല്ലറി സ്പെഷ്യലിസ്റ്റ് സോഫി സ്റ്റീവൻസ് പറയുന്നതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. "ഇത്രയും വലിപ്പമുള്ള പ്രകൃതിദത്തമായ കറുത്ത വജ്രം ലഭിക്കുന്നത് വളരെ അപൂർവമായ ഒരു സംഭവമാണ്. അതിന്റെ ഉത്ഭവം നിഗൂഢതയാല്‍ മൂടപ്പെട്ടിരിക്കുകയാണ്. ഒന്നുകിൽ ഉൽക്കാപതനത്തിൽ നിന്നോ അല്ലെങ്കിൽ ഭൂമിയുമായി ഛിന്നഗ്രഹത്തിൽ നിന്നോ സൃഷ്ടിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു." സോത്ത്ബി ഒരു പ്രസ്താവനയിൽ പറഞ്ഞു.
രമ്യയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ മുതല്‍ ആന്റണി പെരുമ്പാവൂർ വരെ: വൈറല്‍ ചിത്രങ്ങള്‍

മുറിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പദാർത്ഥങ്ങളിലൊന്നായ 555.55 കാരറ്റ് വജ്രമാണ് ഇത്. കഴിഞ്ഞ 20 വർഷമായി ഈ വജ്രം പുറം ലോകത്തെ കാണിക്കാന്‍ ഉടമ തയ്യാറായിരുന്നില്ല. അതോടൊപ്പം തന്നെ യഥാർത്ഥ ഉടമയുടെ പേര് വിവരങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിരവധി വിദഗ്ധർ ചേർന്നാണ് ഈ വജ്രത്തെ 55 'മുഖമുള്ള' ആഭരണമാക്കി മാറ്റിയത്. ഈന്തപ്പനയുടെ ആകൃതിയിലുള്ള ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് വജ്രത്തിന്റെ രൂപം തയ്യാറാക്കിയിരിക്കുന്നത്. അറബി സഖ്യകളിലെ അഞ്ചുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ദുബായിൽ പ്രദർശിപ്പിച്ചതിന് ശേഷം ഫെബ്രുവരി 3 ന് ഏഴ് ദിവസത്തെ ഓൺലൈൻ ലേലം ആരംഭിക്കുന്നതിന് മുമ്പ് എനിഗ്മ ലോസ് ഏഞ്ചൽസിലേക്കും ലണ്ടനിലേക്കും കൊണ്ടുപോകും.

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമായ വജ്രമാണ് ഇതെന്നായിരുന്നു ഏറ്റവും വലിയ കട്ട് ഡയമണ്ടിന്റെ ഉടമ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ സ്റ്റീവൻസ് പറഞ്ഞു. സാധാരണായി കറുത്ത വജ്രങ്ങള്‍ വിപണിയില്‍ എത്തുന്ന വളരെ കുറവാണ്. അതുകൊണ്ട് തന്നെ എനിഗ്മ ലേലത്തിന് എത്തുന്നത് കൌതുകരമായ ഒരു കാര്യമാണ്. നിലവില്‍ കറുത്ത വജ്രങ്ങളുടെ ഡിമാന്‍ഡ് എന്താണെന്ന് മനസ്സിലാക്കാന്‍ നമുക്ക് ഈ ലേലത്തിലൂടെ കഴിയും. അവസാനമായി 2001 ലാണ് ഒരു കറുത്ത വജ്രം ലേലത്തിലൂടെ വിറ്റ് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വജ്ര ലേലത്തിന് ക്രിപ്റ്റോ കറന്‍സി അനുവദിനീയമാണെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. 'ലേലത്തില്‍ "വജ്രത്തിന് ഞങ്ങൾ ക്രിപ്‌റ്റോകറൻസി സ്വീകരിക്കുന്നു, മറ്റ് പ്രധാന കല്ലുകൾക്കും ഈ ആനുകൂല്യമുണ്ട്,"- അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രണ്ടാം തവണയാണ് രത്നങ്ങളുടെ ലേലത്തിനുള്ള ക്രിപ്‌റ്റോകറൻസി ബിഡ്‌സ് സോത്ത്ബി സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം ഹോങ്കോങ്ങിൽ നടന്ന ലേലത്തില്‍ കീ 10138 ഡയമണ്ട് 12.3 ദശലക്ഷം ഡോളറിനായിരുന്നു വിറ്റത്. ക്രിപ്‌റ്റോ കറൻസിയിലൂടെയായിരുന്നു അന്ന് ഇടപാട് നടന്നത്.

ക്രിപ്റ്റോ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിലൂടെ യുവതലമുറയെ ലേലത്തിലേക്ക് ആകർഷിക്കാന് കഴിയുമെന്ന് സോത്ത്ബിയുടെ ഏഷ്യയിലെ ജ്വല്ലറിയുടെ ഡെപ്യൂട്ടി ചെയർമാൻ വെൻഹാവോ യു നേരത്തെ വ്യക്തമാക്കിയിരുന്നത്. "ഞങ്ങളുടെ ആഡംബര വിൽപ്പനയിൽ ഈ നൂതന പേയ്‌മെന്റ് ഓപ്ഷൻ അവതരിപ്പിക്കുന്നതിലൂടെ, ഞങ്ങൾ പുതിയ സാധ്യതകൾ തുറക്കുകയും ഒരു പുതിയ ക്ലയന്റിലേക്ക് ഞങ്ങളുടെ വിപണി വികസിപ്പിക്കുകയും ചെയ്യുന്നു. അവരിൽ പലരും ഡിജിറ്റലി വിദഗ്ദ്ധരായ തലമുറയിൽ നിന്നുള്ളവരാണ്," അദ്ദേഹം പറഞ്ഞു.
-
ശമ്പളം കൊടുക്കാൻ പണമില്ലെങ്കിൽ ലോണെടുക്കും, കൊറോണ സമയത്ത് ചെയ്തത് അതാണ്, വെളിപ്പെടുത്തി യൂസഫലി -
യുഎഇയിൽ പുതിയ ഫെഡറൽ ഹൈവേ വരുന്നു; ചിലവ് 6 ബില്യൺ ദിർഹം! 3 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കും -
സൗദി അറേബ്യയും റഷ്യയും വിസ രഹിത യാത്ര തുടങ്ങുന്നു; 3 മാസം താമസിക്കാം, ഹജ്ജ് അനുവദിക്കില്ല -
ആഗോള വിപണിയുടെ പാതയിൽ ദുബായ്; സ്വർണത്തിന് കുത്തനെ വില കൂടി, 24 കാരറ്റിന് എത്ര കൊടുക്കണം? -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും












Click it and Unblock the Notifications