മകനുള്ള അംബാനിയുടെ സ്‌നേഹസമ്മാനം ദുബായിലെ ആഢംബര വീട്; വില എത്രയെന്നറിയാമോ?
ദുബായ്: ദുബായിലെ ഏറ്റവും വില കൂടിയ വീടുകളില്‍ ഒന്ന് സ്വന്തമാക്കി ശതകോടീശ്വരന്‍ മുകേഷ് അംബാനി. അംബാനിയുടെ ഇളയമകന്‍ ആനന്ദിന് വേണ്ടിയാണ് വീട് വാങ്ങിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ വീട് വാങ്ങിയതോടെ ദുബായിലെ എക്കാലത്തെയും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഇടപാടാണ് നടന്നിരിക്കുന്നത് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അംബാനി അസോസിയേറ്റ്, ഗ്രൂപ്പിലെ കോര്‍പ്പറേറ്റ് കാര്യ ഡയറക്ടറും പാര്‍ലമെന്റ് അംഗവുമായ പരിമള്‍ നത്വാനിയാണ് വില്ല കൈകാര്യം ചെയ്യുക. അംബാനി ദുബായില്‍ വാങ്ങിയ വീടിന്റെ വിശേഷങ്ങള്‍, വില എന്നിവ എന്തൊക്കെയാണ് എന്ന് നോക്കാം

അംബാനി കുടുംബത്തിന്റെ മുംബൈയിലെ 27 നിലകളുള്ള അംബരചുംബിയായ ആന്റിലിയ എന്ന വസതിയില്‍ മൂന്ന് ഹെലിപാഡുകള്‍, 168 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ്, 50 സീറ്റുകളുള്ള സിനിമാ തിയേറ്റര്‍, ഒരു വലിയ ബോള്‍റൂം, ഒമ്പത് എലിവേറ്ററുകള്‍ എന്നിവയുണ്ട്.

ദുബായിലെ പാംജുമേറയിലുള്ള ബീച്ച് സൈഡ് വില്ല 80 മില്യണ്‍ ഡോളറിനാണ് മുകേഷ് അംബാനി വാങ്ങിയിരിക്കുന്നത്. അതായത് ഏകദേശം 639 കോടി രൂപക്കാണ് മുകേഷ് അംബാനി ഈ വീട് വാങ്ങിയത് എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അംബാനിയുടെ ഇളയമകന്‍ ആനന്ദിന് വേണ്ടിയാണ് വീട് വാങ്ങിയിരിക്കുന്നത്.

ഈ വീട്ടില്‍ 10 കിടപ്പുമുറികള്‍, പ്രൈവറ്റ് സ്പാ, ഇന്‍ഡോര്‍ ഔട്‌ഡോര്‍ പൂള്‍ തുടങ്ങിയവയുണ്ട് എന്നാണ് വിവരം. ദുബായിലെ എക്കാലത്തെയും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഇടപാടാണ് ഇത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപസമൂഹത്തിന്റെ വടക്കന്‍ ഭാഗത്താണ് ബീച്ച് സൈഡ് മാന്‍ഷന്‍ സ്ഥിതി ചെയ്യുന്നത്.

ഇംഗ്ലീഷ് മുന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനും ഭാര്യ വിക്ടോറിയയ്ക്കും ബോളിവുഡ് മെഗാ സ്റ്റാര്‍ ഷാരൂഖ് ഖാനും അംബാനി വാങ്ങിയ പുതിയ വീടിന് സമീപത്ത് വീടുണ്ട്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം അംബാനിയുടെ 93.3 ബില്യണ്‍ ഡോളര്‍ ആസ്തിയുടെ മൂന്ന് അവകാശികളില്‍ ഒരാളാണ് ആനന്ദ്. അംബാനി കുടുംബം വിദേശത്ത് റിയല്‍ എസ്റ്റേറ്റ് ചുവടുവെപ്പ് വിപുലീകരിക്കുകയാണ്.

റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മൂത്ത മകന്‍ ആകാശിന് വേണ്ടി യുകെയില്‍, അടുത്തിടെ ജോര്‍ജിയന്‍ കാലഘട്ടത്തിലെ ഒരു ബംഗ്ലാവ് വാങ്ങാന്‍ അംബാനിക്ക് പദ്ധതിയുണ്ട്. അദ്ദേഹത്തിന്റെ ഇരട്ട സഹോദരി ഇഷ ന്യൂയോര്‍ക്കിലും വീട് വാങ്ങാന്‍ തയ്യാറെടുക്കുകയാണ്. ദുബായില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ദീര്‍ഘകാല 'ഗോള്‍ഡന്‍ വിസകള്‍' വാഗ്ദാനം ചെയ്ത് ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് വിപണി കുതിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് മുകേഷ് അംബാനി 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോള്‍ഫ് റിസോര്‍ട്ട് കണ്‍ട്രി ക്ലബ് സമുച്ചയമായ സ്റ്റോക്ക് പാര്‍ക്ക് സ്വന്തമാക്കിയത്. ബക്കിങ്ങാംഷറിലാണ് സ്റ്റോക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ 900 വര്‍ഷം പഴക്കം കണക്കാക്കുന്ന ആഢംബര സൗധം 1908 വരെ സ്വകാര്യവസതിയായിരുന്നു.
ലോകത്തിലെ ഏറ്റവും സുന്ദരന്‍ ആര്? കിം നാം ജൂണ്‍ ഹെന്റി കാവിലിനെ പിന്തള്ളിയോ?












Click it and Unblock the Notifications