Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ സഹായിക്കണം; പാവങ്ങളുടെ കാവല്‍ മാലാഖയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ഒരേയൊരു കാര്യം

ദുബായ്: നര്‍ഗീസ് ബീഗത്തെ അറിയുമോ? അറിയാതെ തരമില്ല. പാവങ്ങളുടെ കാവല്‍ മാലാഖയെന്നാണ് അവര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോള്‍ അവര്‍ ഗള്‍ഫിലെത്തിയിരിക്കുകയാണ്. ഒരേയൊരു അഭ്യര്‍ത്ഥനയാണ് ജീവകാരുണ്യ പ്രവര്‍ത്തകയായ നര്‍ഗീസ് ബീഗത്തിന് പ്രവാസികളോട് പറയാനുള്ളത്.

1

കേരളത്തില്‍ ഒരു ഫിസിയോ തെറാപ്പി കേന്ദ്രം തുടങ്ങാന്‍ സഹായിക്കണം. നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളര്‍ന്ന് കിടക്കുന്ന രോഗികള്‍ക്കായിട്ടാണ് കേരളത്തില്‍ ഫിസിയോ തെറാപ്പി കേന്ദ്രം സ്ഥാപിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നത്. ആറ് കോടി രൂപയാണ് ഇതിന് വേണ്ടത്. വയനാട് നടവയല്‍ സ്വദേശിയായ സതീഷ് പന്താവൂര്‍ നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്താണ് ഈ കേന്ദ്രം പണിയുക.

നര്‍ഗീസ് ബീഗത്തിന്റെ തന്റെപേരിലുള്ള നര്‍ഗീസ് മാനേജിംഗ് ട്രസ്റ്റിയുടെ മേല്‍നോട്ടത്തിലാണ് കേന്ദ്രം നിര്‍മാണം നടത്തുക. 20000 പേര്‍ മൂവായിരം രൂപ വെച്ച് നല്‍കിയാല്‍ തന്റെ സ്വപ്‌നമായ കേന്ദ്രം യാഥാര്‍ത്ഥ്യമാകുമെന്ന് നര്‍ഗീസ് പറയുന്നു. ഇവരുടെ സാന്ത്വന സ്പര്‍ശനം ഒരുപാട് പേര്‍ക്ക് സഹായകമാകുന്നുണ്ട്.

അത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നര്‍ഗീസ്. 50 രോഗികളെ എങ്കിലും ഈ കേന്ദ്രത്തില്‍ ചികിത്സിക്കാനായിട്ടുള്ള സൗകര്യമാണ് വേണ്ടത്. ഇവിടെ സേവനം ചെയ്യുന്നതിനായി അഡോറയുടെ തണലില്‍ പഠിക്കുന്ന കുട്ടികളെ ഫിസിയോ തെറാപ്പി പഠനത്തിന് അയക്കാനും ഉദ്ദേശിക്കുന്നുണ്ട്.

നര്‍ഗീസിന്റെ പ്രാര്‍ത്ഥന എന്തായാലും ദൈവം കേട്ട് തുടങ്ങിയിട്ടുണ്ട്. ഗള്‍ഫിലെത്തിയ നര്‍ഗീസിന്റെ ആശ്യങ്ങളോട് പ്രവാസികള്‍ പോസിറ്റീവായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. ദമാമില്‍ ബിസിനസുകാരനായ ഭര്‍ത്താവ് സുബൈറിന് അടുത്തെത്തിയതാണ് നര്‍ഗീസ്.

ഇവരെ കാണാനെത്തിയ പ്രവാസികളെല്ലാം വലിയ ആവേശത്തോടെയാണ് ഇക്കാര്യം സംസാരിച്ചത്. 18 വര്‍ഷത്തോളം കോഴിക്കോട് ഫറോക്ക് കോയാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു നര്‍ഗീസ്. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന ദരിദ്ര രോഗികള്‍ക്ക് താങ്ങും തണലുമായി നിന്നാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്.

ആരുമില്ലാത്ത രോഗികള്‍ക്ക് കൂട്ടിരിക്കുക, ഭക്ഷണം വാങ്ങി കൊടുക്കുക തുടങ്ങിയ ചെറിയ സഹായങ്ങളാണ് ആദ്യം ചെയ്തത്. പിന്നീട് ആശുപത്രിക്ക് പുറത്തേക്കും സേവനം വ്യാപിപ്പിക്കുകയായിരുന്നു. സാമ്പത്തിക പരാധീനത ഉള്ളവര്‍ക്ക് ഇതിനോടകം 74 വീടുകള്‍ ഇവര്‍ക്ക് വെച്ചുകൊടുക്കാന്‍ സാധിച്ചു.

ഇപ്പോഴും ചില വീടുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായ രോഗികളാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതെന്ന് നര്‍ഗീസ് പറയുന്നു. നിത്യേന തനിക്ക് ചുരുങ്ങിയത് ഒരാളെന്ന നിലയ്ക്ക് വിവരം ലഭിക്കുന്നുണ്ടെന്നും നര്‍ഗീസ് ബീഗം വ്യക്തമാക്കി.

എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+