സ്വകാര്യമേഖലയില്‍ സൗദികള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ പ്രത്യേക ഏജന്‍സി
റിയാദ്: സൗദി പൗരന്മാര്ക്ക് സ്വകാര്യ മേഖലകളില്‍ തൊഴില്‍ നേടുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് സൗദി തൊഴില്‍-സാമൂഹ്യവികസന മന്ത്രാലയം പ്രത്യേക ഏജന്‍സിക്ക് രൂപം നല്കി. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് ജോലി നല്കാന് മാനേജ്മെന്റുകള്‍ വിമുഖത കാണിക്കുന്നുവെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.
കുവൈത്തില്‍ പൊതുമാപ്പ് രണ്ട് മാസത്തേക്ക് നീട്ടി; ഏപ്രില്‍ 22 വരെ രാജ്യത്ത് തുടരാം
സ്വദേശി തൊഴിലന്വേഷകര്‍ ആവശ്യമായ മുന്പരിചയമോ പരിശീലനമോ ലഭിക്കാത്തവരാണെന്നതും ഇവര്‍ക്ക് കൂടുതല്‍ വേതനം നല്കേണ്ടിവരുന്നതുമാണ് ഇതിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം തടസ്സങ്ങള്‍ നീക്കി സ്വകാര്യ മേഖലയിലെ സ്വദേശി പ്രാധിനിധ്യം വര്‍ധിപ്പിക്കുകയെന്നതാണ് തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സിയുടെ ദൗത്യം. ഓരോ മേഖലയിലെയും തൊഴിലുകള്ക്കാവശ്യമായ വൈദഗ്ധ്യം ഉണ്ടാക്കിയെക്കുന്നതിന് തൊഴിലന്വേഷകര്‍ക്ക് വിദഗ്ധ പരിശീലനം ഏജന്‍സി നല്‍കും. സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന് മേഖലയിലെ തൊഴില്‍ സമയം കുറയ്ക്കാനുള്ള ചര്‍ച്ചകളും സൗദിയില്‍ നടന്നുവരുന്നുണ്ട്. രാജ്യത്തെ സ്വകാര്യഫാര്മസികള് സ്വദേശി ജീവനക്കാരെ ജോലിക്കെടുക്കാന്‍ വിസമ്മതിക്കുന്നത് വലിയ പരാതികള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടവരുത്തിയിരുന്നു.

ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായ ഇറാഖിനെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാബിനറ്റ് പിന്തുണ നല്കി. ഇതിനായി 500 ദശലക്ഷം ഡോളര്‍ നല്‍കാനുള്ള സൗദിയുടെ തീരുമാനത്തിന് യോഗം അംഗീകാരം നല്കി. ഇറാഖ് പുനരുദ്ധാരണത്തിനായി കുവൈത്തില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു സൗദി തുക വാഗ്ദാനം ചെയ്തത്. ഇറാഖിലുള്പ്പെടെ ഭീകരവാദത്തെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ അന്താരാഷ്ട്ര സഹകരണം ഉണ്ടാവണമെന്ന സമ്മേളനത്തിന്റെ ആവശ്യത്തെ യോഗം അഭിനന്ദിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications