പ്രവാസികളുടെ മക്കൾക്ക് നോർക്ക റൂട്ട്സ് ഉന്നതവിദ്യാഭ്യാസ സ്കോർഷിപ്പ്; വിട്ടുകളയല്ലേ, ഡിസംബർ 31 വരെ അപേക്ഷിക്കാം
പ്രവാസി കേരളീയരുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായുളള സ്കോർഷിപ്പുമായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്‌സ്. ഈ സ്കോളർഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെയും, തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതിയാണിത്.
ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2023-24 അധ്യയനവർഷം ചേർന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത ഉണ്ടാവുക. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇസിആര്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്‌ത് തിരികെ എത്തി കേരളത്തില്‍ താമസമാക്കിയവരുടെ (മുന്‍ പ്രവാസികളുടെ) മക്കള്‍ക്കുമാണ് പദ്ധതിപ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

എന്നാൽ ഇവരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടുതലാകാൻ പാടില്ല. കൂടാതെ പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് എങ്കിലും നേടിയിരിക്കണം. ഈ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്നവർക്കാണ് സ്‌കോളർഷിപ്പിന് അർഹത.
കൂടുതൽ വിവരങ്ങൾക്ക്: www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടാതെ ഫോണിലൂടെയും ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാം. ഫോൺ: 0471-2770528 നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്ന് മിസ്‌ഡ് കോൾ സർവീസ്).
കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും താമസിക്കുന്ന/ജോലി ചെയ്യുന്ന കേരളീയരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നോര്‍ക്ക വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്സ്.
സ്‌കോളര്‍ഷിപ്പ്, സമാശ്വാസ പദ്ധതികള്‍, പ്രവാസി നിയമസഹായ സെല്‍, ധനസഹായ പദ്ധതികള്‍ തുടങ്ങി പ്രവാസികള്‍ക്ക് കൈത്താങ്ങാകുന്ന നിരവധി പദ്ധതികളാണ് ഏജൻസി നടപ്പാക്കുന്നത്. ഇതിന് പുറമെ വിവിധ രാജ്യങ്ങളിലേക്ക് സുരക്ഷിതമായ റിക്രൂട്ടിങ് നടത്തുന്ന ഏജൻസി കൂടിയാണിത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് ഏജൻസിയാണ് നോർക്ക റൂട്ട്സ്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications