കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഭാവി യുവജനങ്ങളുടെ കൂടെ: പ്രൊഫസര്‍ രാജീവ് ഗൗഡ എംപി

Google Oneindia Malayalam News

ദുബായ്: ലോകത്തിനു മുന്നില്‍ ഇന്ത്യ മുന്നേറാന്‍ പോകുന്നത് ഇന്ത്യയിലെ യുവ ജനങ്ങളായിരിക്കുമെന്നു എ ഐ സി സി വക്താവും രാജ്യസഭാ അംഗവുമായ പ്രൊഫസര്‍ രാജീവ് ഗൗഡ അഭിപ്രായപ്പെട്ടു. ഇന്‍കാസ് യു എ ഇ കമ്മിറ്റി ദുബായില്‍ സംഘടിപ്പിച്ച 'ഇന്ത്യയുടെ വികസന മുന്നേറ്റത്തിന് തടസ്സമായ കടമ്പകള്‍' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഓരോന്നും പേരു മാറ്റുക എന്ന ജോലിയാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും പുതുതായി യാതൊരു പദ്ധതികളും ഈ സര്‍ക്കാറിനു സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമ്പോഴും അയല്‍ രാജ്യങ്ങളുമായി നല്ലബന്ധം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഭരണകാലത്തു സാധിച്ചിട്ടുണ്ട് എന്നാല്‍ അതിന്റെ പേരില്‍ മേല്‍കോയ്മക്കുവേണ്ടി ശ്രമിച്ചിട്ടില്ല.

rajeev1

ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കും യുവജന പിന്നോക്ക വിഭാഗങ്ങള്‍ക്കും മോഡി സര്‍കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കു ഉത്തര്‍പ്രദേശില്‍ നടക്കുന്ന കിസാന്‍ റാലിക്കു ലഭിക്കുന്നതെന്നും ഗൗഡ പറഞ്ഞു. മഹാദേവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു.

പുന്നക്കാന്‍ മുഹമ്മദലി, മനോജ് പുഷ്‌കര്‍, ടി എ നാസര്‍, നലിനാക്ഷന്‍ ഇരട്ടപ്പുഴ, വി എം സതീഷന്‍, ജേക്കബ് പത്തനാപുരം, പി കെ മോഹന്‍ദാസ്, ജിമ്മി, നാസര്‍ കാരയ്ക്കാമണ്ഡപം, ബി എ നാസര്‍, ബി പവിത്രന്‍, ടി പി അഷ്‌റഫ്, എ പി ഹക്കിം ,ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ പി രാമചന്ദ്രന്‍ സ്വാഗതവും ടി എ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

English summary
Professor Rajeev Gowda MP talking at Indian Culture and Arts Society, Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X