ഖത്തറില്‍ അപ്പാര്‍ട്ട്‌മെന്റ് തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും; മരിച്ചത് മലപ്പുറം സ്വദേശി
ദോഹ: ഖത്തറില്‍ അപ്പാര്‍ട്ട്‌മെന്റ് തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളിയും. മലപ്പുറം നിലമ്പൂര്‍ സ്വദേശ് മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് 48 വയസ്സുണ്ടായിരുന്നു. ദോഹയിലെ പ്രശസ്ത ഗായകന്‍ പാറപ്പുറവന്‍ അബ്ദുസമദിന്റെ മകനാണ് ഫൈനല്‍. ബുധനാഴ്ച്ച രാവിലെയാണ് മന്‍സൂറയിലുള്ള നാല് നില കെട്ടിടം തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരാള്‍ മാത്രം മരിച്ചുവെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫൈസലിന്റെ മൃതദേഹം കൂടി കിട്ടിയതോടെ മരണനിരക്ക് രണ്ടായി ഉയര്‍ന്നു.
ഇന്നലെ രാത്രിയോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്. ഹമദ് ജനറല്‍ ആശുപത്രിയിലായിരുന്നു മൃതദേഹം സൂക്ഷിച്ചത്. ബന്ധുക്കള്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അപകടം നടന്ന അന്ന് തന്നെ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. പിന്നീട് പരിശോധന നടത്തിവരുന്നതിനിടെയായിരുന്നു ഫൈസലിന്റെ മൃതദേഹം കണ്ടെടുത്തത്. ഫൈസല്‍ ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹം ഖത്തറിലെത്തിയത്.

ഫൈസല്‍ ഖത്തറില്‍ അറിയപ്പെടുന്ന ഗായകനും ചിത്രകാരനും കൂടിയാണ്. ബുധനാഴ്ച്ച മുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തകര്‍ന്ന് വീണ കെട്ടിടത്തിലെ താമസക്കാരനായിരുന്നു ഫൈസല്‍. നേരത്തെ അപകടം നടന്ന ഉടനെ ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications