കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ പ്രവാസി ജീവനക്കാരെ താമസ സ്ഥലത്ത് നിന്ന് പുറത്താക്കി: ഖത്തര്‍ ഭരണകൂടം പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദോഹ: ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ പ്രവാസി ജീവനക്കാരെ സെന്‍ട്രല്‍ ദോഹയിലെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ച് ഖത്തര്‍ അധികൃതര്‍, ഇവിടെയുള്ള ജീവനക്കാര്‍ക്കും താമസക്കാര്‍ക്കും വലിയ ഭീഷണിയാണ് പുതിയ. നടപടികള്‍. വരും ദിവസങ്ങളില്‍ ഇത് തുടര്‍ന്നേക്കുമെന്നും പ്രവാസികള്‍ക്കിടയില്‍ ആശങ്കയുണ്ട്.

നവംബര്‍ 20നാണ് ലോകകപ്പിന് കിക്കോഫ്. മുനിസിപ്പല്‍ ജീവനക്കാരും സുരക്ഷാ ഗാര്‍ഡുകളും പന്ത്രണ്ടോളം കെട്ടിടങ്ങളില്‍ എത്തിയാണ് നൂറുകണക്കിന് പ്രവാസി ജീവനക്കാരെ ഒഴിപ്പിച്ച്, അവ അടച്ച് പൂട്ടിയത്. അപ്രതീക്ഷിതമായിരുന്നു ഈ നടപടികള്‍.

1

അതേസമയം ഈ കെട്ടിടങ്ങള്‍ താമസിക്കാന്‍ യോഗ്യമല്ലെന്നാണ് ഖത്തര്‍ ഭരണകൂടം നല്‍കുന്ന വിശദീകരണം. ഒഴിപ്പിക്കാനായി ഒരു നോട്ടീസ് നേരത്തെ നല്‍കിയിരുന്നതായി സര്‍ക്കാര്‍ പറയുന്നത്. ഇവിടെ ഒഴിപ്പിച്ചവര്‍ക്കായുള്ള സുരക്ഷിതവും, സൗകര്യപ്രദവുമായ താമസസ്ഥലം ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്തൊരു ഭംഗിയാണ് ഈ കൊട്ടാരത്തിന്, കണ്ണെടുക്കാനാവില്ല; പൂച്ച ഇതിലുണ്ട്, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഎന്തൊരു ഭംഗിയാണ് ഈ കൊട്ടാരത്തിന്, കണ്ണെടുക്കാനാവില്ല; പൂച്ച ഇതിലുണ്ട്, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

അല്‍ മന്‍സൂറയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളാണ് ഒഴിപ്പിച്ചത്. നേരത്തെ അടിമുടി മാറ്റങ്ങള്‍ വരുത്തിയ മേഖലയാണിത്. വലിയ വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ലോകകപ്പിന് മുമ്പേ ഇവിടെ വന്നതാണ്. ഇവിടെയുള്ള അപ്പാര്‍ട്‌മെന്റുകളില്‍ ചില ലോകകപ്പ് ആരാധകര്‍ താമസിക്കുന്നുണ്ട്.

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍

അതേസമയം ഒഴിപ്പിച്ച ശേഷം ഇവിടെ നിന്നുള്ള കാഴ്ച്ച ദയനീയമാണ്. ബംഗ്ലാദേശി ഡ്രൈവറായ യൂനുസിന് പറയാനുള്ളത് അതുപോലൊരു കാര്യമാണ്. അല്‍ മന്‍സൂറയിലുെ തെരുവില്‍ തന്റെ ട്രക്കും നിര്‍ത്തിയിട്ട് അതില്‍ കിടക്കയിട്ടാണ് യൂനുസ് കിടക്കുന്നത്. മൂന്ന് ദിവസം മുമ്പുള്ള രാത്രിയിലാണ് അധികൃതര്‍ യൂനുസിനെ ഇറക്കിവിട്ടത്.

പ്രേതങ്ങളോട് സംസാരിക്കും, വഴികാട്ടി, അയല്‍വാസികളെ പോലെയാണ്; അമ്പരപ്പിച്ച് യുവതിപ്രേതങ്ങളോട് സംസാരിക്കും, വഴികാട്ടി, അയല്‍വാസികളെ പോലെയാണ്; അമ്പരപ്പിച്ച് യുവതി

ഇപ്പോള്‍ താമസിക്കാന്‍ ഒരിടമില്ലാതെ നില്‍ക്കുകയാണ് യൂനുസ്. പുറത്താക്കിയ ദിവസം രാത്രി ആകെ പ്രശ്‌നമായിരുന്നു. ആര്‍ക്കും കിടക്കാന്‍ മുറി പോലുമുണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു, ഇവര്‍ക്ക് പോകാന്‍ ഒരു സ്ഥലം പോലുമുണ്ടായിരുന്നില്ലെന്ന് യൂനുസ് പറഞ്ഞു.

മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് താമസ സ്ഥലത്ത് നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടുന്നതെന്നും യൂനുസ് വ്യക്തമാക്കി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷം പ്രവാസികളും.

ഖത്തറിന്റെ രണ്ടേമുക്കാള്‍ കോടി ജനസംഖ്യയില്‍ 80 ശതമാനവും ഈ പ്രവാസികളാണ്. അതേസമയം ഖത്തര്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. ലോകകപ്പിനായുള്ള റോഡുകളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും, സ്‌റ്റേഡിയങ്ങളുമെല്ലാം ഈ പ്രവാസികളാണ് നിര്‍മിച്ചത്. എന്നിട്ടും അവര്‍ക്ക് നല്ല രീതിയിലുള്ള സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി.

പല സ്ഥലത്തും കൃത്യമായി ശമ്പളം പോലും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നത് കുറച്ചായി സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ്. ഖത്തര്‍ അവരുടെ മാറ്റങ്ങളെയാണ് പുറം ലോകത്തെ കാണിക്കുന്നത്. എന്നാല്‍ അവകാശ സംഘടനകള്‍ പറയുന്നത് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ്.

അതേസമയം ഈ രണ്ട് കെട്ടിടത്തിലെയും ജോലിക്കാരൊന്നും വാടകയൊന്നും തരാറില്ലെന്ന് അല്‍ മന്‍സൂറയിലെ ദക്ഷിണേഷ്യന്‍ മാനേജര്‍ പറഞ്ഞു. ഇവര്‍ കൈയ്യേറ്റക്കാരാണ്. ഒരു കെട്ടിടത്തില്‍ ആദ്യം താമസിക്കുകയും, പിന്നീട് മറ്റൊന്നിലേക്ക് മാറുകയുമാണ് ചെയ്യാറുള്ളതെന്നും ഇയാള്‍ പറഞ്ഞു.

English summary
qatar evicted migrant workers from their apartments before world cup, govt says different reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X