കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ വേറെ ലെവലാണ് ഓണാഘോഷം; ഓണ്‍ലൈന്‍ ഒത്തുചേരലുകള്‍, മല്‍സരങ്ങള്‍...

Google Oneindia Malayalam News

ദോഹ: ഖത്തറിലും ഇത്തവണ ഓണാഘോഷം ഓണ്‍ലൈനിലാണ്. മല്‍സരങ്ങളും ഒത്തുചേരലുകളുമെല്ലാം പദ്ധതിയിട്ടിരിക്കുകയാണ് മലയാളി കൂട്ടായ്മകള്‍. സാധാരണ ഓണം കൂടാന്‍ നാട്ടിലെത്തിയിരുന്ന പല പ്രവാസികള്‍ക്കും ഇത്തവണ അതിന് സാധിച്ചിട്ടില്ല. കേരളത്തിലും കടുത്ത നിയന്ത്രണത്തിലാണ് ഇത്തവണ ആഘോഷങ്ങള്‍.

07

ഒത്തുചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ഖത്തറിലെ സര്‍ക്കാര്‍ ഉണര്‍ത്തിയിട്ടുണ്ട്. വിഷുവും പെരുന്നാളുമെല്ലാം ആഘോഷിച്ച പോലെ ഓണാഘോഷവും ഇത്തവണ ഓണ്‍ലൈനില്‍ ഒതുങ്ങും. എങ്കിലും 'ഉള്ളതു കൊണ്ട് ഓണം പോലെ' എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് ഇത്തവണ ആഘോഷങ്ങള്‍.

Recommended Video

cmsvideo
EP jayarajan's grand son's maveli video viral | Oneindia Malayalam

സാധ്യമാകുന്ന വഴി ഓണ്‍ലൈന്‍ ഒത്തുചേരലാണ്. ഓണപ്പാട്ട്, തിരുവാതിര, പൂക്കള മല്‍സരം എന്നിവയുമായി പ്രവാസി സംഘടനകള്‍ ഓണ്‍ലൈന്‍ വേദികള്‍ ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലയാളി സമാജം ഓണ്‍ലൈന്‍ മല്‍സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. കൂടാതെ ലേബര്‍ ക്യാംപുകളില്‍ ഓണസദ്യ വിതരണം ചെയ്യും. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഓണ്‍ലൈന്‍ പൂക്കള മല്‍സരം നടത്തും.

ഓണസദ്യകള്‍ക്ക് മലയാളി റസ്റ്ററന്റുകളില്‍ ബുക്കിങ് ചെയ്യാന്‍ അവസരമുണ്ട്. ഒട്ടേറെ വിഭവങ്ങളോടു കൂടിയതാണ് സദ്യ. വിഭവങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. ഒരു സദ്യയ്ക്ക് 20നും 40നുമിടയില്‍ റിയാല്‍ നല്‍കണം. താമസ സ്ഥലത്തെത്തിക്കാന്‍ പ്രത്യേക ചാര്‍ജുണ്ടാകും. വീട്ടില്‍ സദ്യയുണ്ടാക്കാന്‍ സമയമുണ്ടാകാത്തതിനാല്‍ മിക്ക പ്രവാസികളും റസ്റ്ററന്റുകളെ തന്നെയാകും ആശ്രയിക്കുക. കൊറോണ നിയന്ത്രണവും ചൂടുമാണ് ഇത്തവണ പ്രവാസികളുടെ പൊന്നോണത്തിന്റെ നിറം കെടുത്തിയത്.

18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..

English summary
Qatar Online Onam celebration; Expats organised Completions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X