ഖത്തറിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പാതിരാത്രിയിലും ഇനി നാട്ടിലേക്ക് പണമയയ്ക്കാം
പ്രവാസികള്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്നത് നാട്ടിലേക്ക് പണം അയയ്ക്കുമ്പോള്‍ ആണ്. എന്നാല്‍ ഇനി ഞൊടിയിടയില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ സാധിക്കും

ദോഹ: പ്രവാസികള്‍ പലപ്പോഴും നേരിടുന്ന പ്രയാസങ്ങളിലൊന്നാണ് നാട്ടിലേക്ക് വേഗത്തില്‍ പണമയയ്ക്കുമ്പോള്‍ നേരിടുന്ന കാലതാമസം. എന്നാല്‍ ഖത്തറിലെ പ്രവാസികള്‍ക്ക് ഇനി അത്തരത്തില്‍ ഒരു ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. ഖത്തറിലെ പ്രധാന ബാങ്കുകളില്‍ ഒന്നായ കൊമേഴ്‌സ്യല്‍ ബാങ്ക് യു പി ഐ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനമാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ് അഥവാ യു പി ഐ. ഈ സൗകര്യം നടപ്പാക്കുന്ന ഖത്തറിലെ ആദ്യത്തെ ബാങ്കാണ് കൊമേഴ്‌സ്യല്‍ ബാങ്ക്. യു പി ഐ സൗകര്യം നടപ്പാക്കുന്നതോടെ പരമാവധി 60 സെക്കന്റിനുള്ളില്‍ ഇനി നാട്ടിലേക്ക് പ്രവാസികള്‍ക്ക് പണം അയയ്ക്കാന്‍ സാധിക്കും.

ഉപയോഗിക്കാന്‍ എളുപ്പം
ഏറെ ലളിതമാണ് യു പി ഐ ഉപയോഗിച്ച് പണം അയയ്ക്കാന്‍ എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ബെനിഫിഷറി വിഭാഗത്തില്‍ പണം ലഭിക്കേണ്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഐ എഫ് എസ് സി കോഡോ ആവശ്യമില്ല. ഇത് ഇല്ലാതെ തന്നെ യു പി ഐ-ഐഡി ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.

വേണ്ടത് ഇത് മാത്രം
എന്നാല്‍ പണം അയയ്ക്കാന്‍ ഉപഭോക്താവ് തന്റെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിച്ച് യു പി ഐ- ഐഡി ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയാല്‍ 24 മണിക്കൂറും യു പി ഐ പെയ്മെന്റ് സംവിധാനം ഉപയോഗിക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ജിസിസിയിലെ മറ്റ് രാജ്യങ്ങളിലേക്കും
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ യു പി ഐ സേവനം ലഭ്യമാണ്. വളരെ പെട്ടെന്നാണ് ഇന്ത്യയില്‍ യു പി ഐ വഴിയുള്ള പണമിടപാടുകള്‍ക്ക് സ്വീകാര്യത ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് പുറത്തേക്കും യു പി ഐ സേവനം വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുത്തത്. 10 രാജ്യങ്ങളില്‍ യു പി ഐ സേവനം നടപ്പാക്കാന്‍ നേരത്തെ തന്നെ രാജ്യം ശ്രമം തുടങ്ങിയിരുന്നു.
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത
ഇതില്‍ ഇന്ത്യക്കാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളായ ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ എന്നിവയും സിംഗപൂര്‍, യു എസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, യു കെ എന്നിവയും ഉള്‍പ്പെടുന്നു. അന്തരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉള്ള പ്രവാസികള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.












Click it and Unblock the Notifications