റേഡിയോ മീ ഓണാഘോഷം ശ്രദ്ധേയമായി
ദുബായ്: ദുബായിലെ പ്രമുഖ മലയാളം റേഡിയോ സ്റ്റേഷനായ റേഡിയോ മീ 100.3 എഫ്.എം ന്റെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്ഥതകൊണ്ടും ശ്രദ്ധേയമായി. ഇന്ത്യാ ക്ലബ്ബില്‍ നടന്ന ഓണാഘോഷത്തില്‍ ആയിരത്തിത്തിലേറെ പേര്‍ പങ്കെടുത്തു. ഓണം വിത്ത് പ്രേമം എന്ന് പേരിട്ടിരുന്ന ആഘോഷ പരിപാടിയില്‍ പ്രേമം എന്ന ചിത്രത്തിലെ താരങ്ങളും റേഡിയോ മീ അവതാരകരും പങ്കെടുത്തു.
ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇന്ത്യാ ക്ലബ്ബ് ഭാരവാഹികള്‍ അതിഥികളായെത്തി. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന അനുരാഗ് ഭൂഷണ്‍, മാവേലിനാളുകള്‍ ലോകത്തെ എല്ലാ ഭരണാധികാരികള്‍ക്കും വ്യക്തികള്‍ക്കും മാതൃകയാണെന്നും പറഞ്ഞു. രാവിലെ 11 ന് ആരംഭിച്ച പരിപാടിയില്‍ ശ്രോതാക്കള്‍ക്കായി നിരവധി ഓണക്കളികളും വടം വലി മത്സരവും. സമ്മാനങ്ങളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി.

കേരളത്തിന് അകത്തും പുറത്തും വന്‍ പ്രേക്ഷക ശ്രദ്ധ നേടിയ പ്രേമത്തിലെ താരങ്ങള്‍ക്കൊപ്പം ഓണം ആഘോഷിക്കാനുള്ള അവസരമാണ് റേഡിയോ മീ ശ്രോതക്കള്‍ക്കായി ഒരുക്കിയത്. റേഡിയോ മീ ശ്രോതാക്കള്‍ക്ക് പുറമേ, ഇന്ത്യയിലെ അന്യ സംസ്ഥാനക്കാരായ പ്രവാസികളുടെ സാന്നിധ്യമാണ് ആഘോഷം കൂടുതല്‍ വ്യത്യസ്തമാക്കിയത്. ശ്രോതാക്കളുടെ സുഹൃത്തുക്കളും ഇന്ത്യാ ക്ലബ്ബ് അംഗങ്ങളുമായ ഇവര്‍ക്ക് ഓണത്തിന്റെ പ്രധാന്യവും പ്രത്യേകതയും മനസ്സിലാക്കിക്കൊടുക്കുന്നതായിരുന്നു റേഡിയോ മീ ഓണം.


Click it and Unblock the Notifications