കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

39,000 പാക്കിസ്ഥാനികളെ സൗദിയില്‍ നിന്നും കയറ്റിവിട്ടു

  • By Anwar Sadath
Google Oneindia Malayalam News

റിയാദ്: കഴിഞ്ഞ നാലുമാസത്തിനിടെ സൗദി അറേബ്യയില്‍ നിന്നും ഏകദേശം 39,000 പാക്കിസ്ഥാനികളെ സ്വദേശത്തേക്ക് കയറ്റിവിട്ടതായി റിപ്പോര്‍ട്ട്. വിസ നിയമം തെറ്റിച്ചതിനാണ് ഇത്രയുംപേരെ കയറ്റിവിട്ടത്. ഐഎസ്സിനുവേണ്ടി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ചിലരെ നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച സൗദി ഗസറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്രയും അധികംപേരെ കയറ്റിവിട്ടതായി വ്യക്തമാക്കുന്നത്. ഒട്ടേറെ പാക്കിസ്ഥാന്‍കാരെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, മോഷണം, അക്രമങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പെട്ടവരാണ് കൂടുതല്‍പേരും. പാക്കിസ്ഥാനികളെ ജോലിക്ക് നിയോഗിക്കുന്നതിന് മുന്‍പ് ഇവരുടെ പശ്ചാത്തലം ശരിയായ രീതിയില്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

saudi

അഫ്ഗാനിസ്ഥാനുമായി അടുത്തുള്ളതുകൊണ്ടുതന്നെ പാക്കിസ്ഥാനികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് സൗദി ഷൗര കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചിലര്‍ സൗദിയിലേക്ക് കടക്കുന്നുണ്ട്. ഐഎസ്സിന്റെ പ്രചാരകരായി ചിലര്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു സ്ത്രീ ഉള്‍പ്പെടെ 15 പാക്കിസ്ഥാന്‍കാരെ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സൗദിയില്‍ അടുത്തിടെ പിടികൂടിയിരുന്നു. ജിദ്ദയിലെ യുഎസ് കോണ്‍സിലേറ്റിന് സമീപം ചാവേര്‍ ആക്രമണം നടത്തിയതും ഒരു പാക് പൗരനാണ്. ഡ്രൈവറുടെ വിസയില്‍ സൗദിയിലെത്തി 12 വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നയാള്‍ ആയിരുന്നു ചാവേര്‍. കഴിഞ്ഞവര്‍ഷം ജിദ്ദ സ്‌റ്റേഡിയത്തില്‍ നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ സ്‌ഫോടനം നടത്താനുള്ള പാക്കിസ്ഥാനികളുടെ ശ്രമം സെക്യൂരിറ്റി വിഭാഗം തകര്‍ക്കുകയായിരുന്നു.

English summary
Saudi Arabia deports 39,000 Pakistanis in 4 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X