ഇന്ത്യക്കാര്‍ക്ക് ആശ്വാസം; കൊവിഷീല്‍ഡ് സൗദി അംഗീകരിച്ചു, ക്വാറന്റൈന്‍ ഒഴിവാക്കി, ഒരു തടസം മാത്രം

റിയാദ്: സൗദി അറേബ്യയുടെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസകരം. സിറം ഇന്‍സ്റ്റിറ്റൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന് സൗദി അറേബ്യ അംഗീകാരം നല്‍കി. ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് വരാന്‍ വൈകാതെ അനുമതി ലഭിച്ചേക്കും. ക്വാറന്റൈന്‍ ആവശ്യമുണ്ടാകില്ല. സൗദി അംഗീകരിക്കുന്ന ഒമ്പതാം കൊവിഡ് വാക്‌സിനാണ് കൊവിഷീല്‍ഡ്.

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് ഇപ്പോഴും സൗദി അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തടസങ്ങള്‍ ഒഴിവാക്കുന്നത് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രവാസികള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിനാണ് നല്‍കിവരുന്നത്. സൗദി അറേബ്യയുടെ പുതിയ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

1

പൂനെ കേന്ദ്രമായുള്ള സിറം ഇന്‍സ്റ്റിറ്റൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിനാണ് സൗദിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ വാക്‌സിന്‍ ലോകാരോഗ്യ സംഘടന നേരത്തെ അംഗീകരിച്ചിരുന്നു. ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇന്ത്യയ്ക്കാര്‍ ഇനിയും കാത്തിരിക്കണം.

2

ഫൈസര്‍ ബയോടെക്, ഓക്‌സഫഡ് അസ്ട്രസെനക്ക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, കോമിര്‍നാറ്റി, എസ്‌കെ ബയോസയന്‍സ്, വാക്‌സവ്‌റിയ, സ്‌പൈക്‌വാക്‌സ് തുടങ്ങിയ കൊവിഡ് വാക്‌സിനുകള്‍ക്ക് സൗദി അറേബ്യ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും സൗദിയില്‍ ക്വാറന്റൈന്‍ ഇല്ല. ഇതേ കാറ്റഗറിയിലേക്ക് എത്തിയിരിക്കുകയാണ് കൊവിഷീല്‍ഡും.

3

സൗദി ടൂറിസം അതോറിറ്റിയാണ് പുതിയ വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്തുവിട്ടത്. സൗദി അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലേക്ക് വരാമെന്നും ക്വാറന്റൈന്‍ ഉണ്ടാകില്ലെന്നുമാണ് അറിയിപ്പ്.വാക്‌സിന്‍ സ്വീകരിച്ച രേഖ വേണം. അതേസമയം, കൊവിഡ് ഇല്ല എന്ന് വ്യക്തമാക്കുന്ന പരിശോധന ഫലം നിര്‍ബന്ധമാണ്. 72 മണിക്കൂറിനകം എടുത്ത പരിശോധന ഫലമാണ് കൈയ്യില്‍ കരുതേണ്ടത്.

4

അസ്ട്രസെനക എന്ന പേരിലായിരുന്നു കൊവിഷീല്‍ഡ് സൗദിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഇന്ത്യയിലും സൗദിയിലും ഒരേ വാക്‌സിന്‍ രണ്ടുപേരുകളില്‍ അറിയപ്പെട്ടത് വിവിധ പ്രയാസങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ തന്നെയാണ് സൗദിയിലെ അസ്ട്രസെനക്ക വാക്‌സിന്‍ എന്ന് റിയാദ് ഇന്ത്യന്‍ എംബസി കഴിഞ്ഞ ജൂണില്‍ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ കൊവിഷീല്‍ഡിന് പ്രത്യേകം അംഗീകാരം ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

5

അതേസമയം, ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള യാത്രയ്ക്ക് സൗദി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമേ സൗദിയിലെത്താന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കൂ. കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളെ സൗദി യാത്രാ നിരോധനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് പോകുന്നവര്‍ യുഎഇ, മാലദ്വീപ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് നിലവില്‍ സൗദിയിലെത്തുന്നത്.

മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

6

കൊവിഷീല്‍ഡിന് സൗദി അംഗീകാരം നല്‍കിയത് ഇന്ത്യയ്ക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. വൈകാതെ ഇന്ത്യയെ യാത്രാ നിരോധന പട്ടികയില്‍ നിന്ന് സൗദി നീക്കിയേക്കുമെന്നാണ് സൂചന. ഡിസംബറില്‍ നേരിട്ടുള്ള സൗദി യാത്ര സാധ്യമാകുമെന്നും കേള്‍ക്കുന്നു. ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല. അതേസമയം, സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ നല്‍കിയിട്ടുമുണ്ട്.

7

സൗദിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയിലും വലിയ തോതില്‍ കൊവിഡ് കുറഞ്ഞു. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 12000ത്തില്‍ താഴെ ആളുകള്‍ക്കാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗ ബാധിതരുടെ എണ്ണം വീണ്ടും കുറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q